കോവിഡ് പ്രതിസന്ധി നേരിടാന്‍ പ്രവാസികള്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക, പ്രവാസിക ളുടെ യാത്ര പ്രശ്‌നം അടിയന്തരമായി പരിഹരിക്കുക തുടങ്ങിയ ആവശ്യ ങ്ങളുന്നയിച്ചാണ് ധര്‍ണ സംഘടിപ്പിക്കുന്നത്
കൊച്ചി : വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രവാസി വെല്‍ഫെയര്‍ ഫോറം സംസ്ഥാന കമ്മിറ്റി സംഘടി പ്പിക്കുന്ന വെര്‍ച്വല്‍ പ്രക്ഷോഭത്തിന്റെ ഭാഗ മായി ജില്ലാ കമ്മിറ്റി എറണാകുളം നോര്‍ക്ക ഓഫീസ് ധ ര്‍ണ്ണ ഓഗസ്റ്റ് ആറിന് നടത്തും. കോവിഡ് പ്രതിസന്ധി നേരിടാന്‍ പ്രവാസികള്‍ക്ക് പ്രത്യേക പാക്കേ ജ് പ്രഖ്യാപിക്കുക, പ്രവാസികളുടെ യാത്ര പ്രശ്‌നം അടിയന്തരമായി പരിഹരിക്കുക, കേന്ദ്ര-സംസ്ഥാ ന സര്‍ക്കാരുകളുടെ പ്രവാസി ദ്രോ ഹ നടപടികള്‍ തിരുത്തുക, വിദേശത്ത് മരിച്ച പ്രവാസി മലയാളിക ളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങളുന്ന യിച്ചാണ് ധര്‍ണ സംഘ ടിപ്പിക്കുന്നത്.
സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ധര്‍ണ്ണ ഉദ്ഘാടനം ചെയ്യും. പ്രവാസി ഫോറം ജില്ലാ പ്രസിഡ ന്റ് നസീര്‍ അലിയാര്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് ജ്യോതിവാസ് പറവൂര്‍ മറ്റ് പ്രവാസി സംഘടനകളുടെ ജില്ലാ നേതാക്കള്‍ പങ്കെടുക്കും.