മാനസയുടെ സംസ്‌കാരം നാളെ പയ്യാമ്പലം ശ്മശാനത്തിലും രാഖിലിന്റെ സംസ്‌കാരം പിണറായിയിലെ ശ്മശാനത്തില്‍ നടക്കും
കണ്ണൂര്‍: കോതമംഗലത്ത് കൊല്ലപ്പെട്ട ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനി മാനസയുടെ പോസ്റ്റു മോ ര്‍ട്ടം പൂര്‍ത്തിയായി. സംസ്‌കാരം നാളെ പയ്യാമ്പലം ശ്മശാനത്തില്‍ നടക്കും. പോസ്റ്റുമോര്‍ട്ടത്തിന് പി ന്നാലെ മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോവുകയാണ്. രാത്രിയെത്തുന്ന മൃതദേഹം കണ്ണൂരി ലെ എകെജി സ്മാരക ശ്മശാനത്തില്‍ സൂക്ഷിക്കും. തുടര്‍ന്ന് നാളെ രാവിലെ ഏഴ് മണിയോടെ വീട്ടിലേക്ക് കൊണ്ടുപോകും.
രാഖിലിന്റെ മൃതദേഹം ഇന്ന് രാത്രിയോടെ തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിക്കും. സം സ്‌കാരം നാളെ രാവിലെ പിണറായിയിലെ ശ്മശാനത്തില്‍ നടക്കും. ആശുപത്രിയിലേക്ക് എത്തിയ്ക്കും മുന്‍പേ ഇരുവരും മരിച്ചിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം നടന്നത്.
ഇന്നലെയാണ് കണ്ണൂര്‍ സ്വദേശിയായ മാനസയെ വെടിവെച്ച് കൊന്ന ശേഷം രാഖില്‍ ആത്മഹത്യ ചെയ്തത്. ഇരുവരും ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെടുകയും ശേഷം ആ ബന്ധം അവസാനിപ്പി ക്കുകയും ചെയ്തതാണ് കൊലപാതക കാരണം. 7.62 എംഎം പിസ്റ്റല്‍ ഉപയോഗിച്ചാണ് രാഖില്‍ മാനസയെ കൊലപ്പെടുത്തിയത്.