മുഹമ്മദ് ഇസ്മയില്‍ അല്‍വിയെന്ന അദ്നാനാണ് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലി ല്‍ കൊല്ലപ്പെട്ടത്. 2019ലെ പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാ രാണ് വീരമൃത്യു വരിച്ചത്
ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ വധിച്ച് സൈന്യം. മുഹമ്മദ് ഇസ്മ യില്‍ അല്‍വിയെന്ന അദ്നാനാണ് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ജെ യ്ഷെ തലവന്‍ മസൂദ് അസറിന്റെ ബന്ധുവാണ് ഇയാള്‍. 2019ലെ പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്.
ദക്ഷിണ കശ്മീരിലെ ജെയ്ഷെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് ഇസ്മയില്‍ അല്‍വിയാണ്. സ്ഫോ ടക വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിലും എന്‍ ക്രിപ്റ്റ് ചെയ്ത സന്ദേശമയക്കുന്നതിന് ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്നതിലും വിദഗ്ദ്ധനായിരുന്നു ഇസ്മയില്‍ അല്‍വി. പുല്‍വാമ ഭീകരാ ക്രമണത്തിന് ഉപയോഗിച്ച ഐഇഡികള്‍ ഇയാള്‍ നിര്‍മ്മിച്ചതാണെന്നാണ് ലഭിക്കുന്ന വിവരം.
താലിബാനില്‍ നിന്നടക്കം ബോംബ് നിര്‍മ്മാണത്തിന് പരിശീലനം ലഭിച്ചയാളാണ് ഇസ്മയില്‍ അല്‍ വി. നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് അടക്കം പുറത്തിറക്കിയിരുന്നു. 2018ല്‍ ഇയാള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറുകയും ഇവിടെ ഭീകര പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും ചെയ്തിരു ന്നു.
ദച്ചിഗാം വനമേഖലയില്‍ ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. തിരച്ചില്‍ നടത്തുകയായിരുന്ന സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ ക്കുകയായിരുന്നു. സൈന്യത്തിന്റെ ശക്തമായ തിരിച്ചടി യിലാണ് രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടത്. ഇതിലൊരാളാണ് ഇസ്മയില്‍ അല്‍വി.