സുപ്രീംകോടതി വിധി നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കി
തിരുവനന്തപുരം : നിയമസഭ കയ്യാങ്കളിക്കേസില്‍ മന്ത്രിയുടെ രാജിക്കായി മുറവിളി ഉയരുന്നതിനി ടെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഇന്നും സഭയില്‍ എത്തിയില്ല. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം മൂന്ന് ദി വസത്തേക്ക് അവധി എടുത്തതായാണ് റിപ്പോര്‍ട്ട്. സഭയിലെ കയ്യാങ്കളിക്കേസില്‍ മന്ത്രി ഉള്‍പ്പെടെ യുള്ളവര്‍ വിചാരണ നേരിടണെന്നുള്ള സുപ്രീംകോടതി ഉത്തരവ് വന്ന ഇന്നലെയും മന്ത്രി സഭയില്‍ ഹാജരായിരുന്നില്ല.
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രി ശിവന്‍ കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതി പക്ഷം പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ്. സു പ്രീംകോടതി വിധി നിയമസഭയില്‍ ചര്‍ച്ച ചെയ്യണ മെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്‍കി. കോണ്‍ഗ്രസിലെ പിടി തോമ സ് ആണ് നോട്ടീസ് നല്‍കിയത്. കയ്യാങ്കളിക്കേസില്‍ വിചാരണ നേരിടാനൊരുങ്ങുന്ന മന്ത്രി രാജിവ യ്ക്കണമെന്ന് പ്രതിപക്ഷം ഇന്ന് നിയമ സഭയില്‍ ആവശ്യപ്പെടും. അടിയന്തര പ്രമേയമായി വിഷയമു ന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. ശിവന്‍കുട്ടിയെ പ്രതിരോധിച്ചുള്ള സര്‍ക്കാര്‍ നിലപാട് മുഖ്യ മന്ത്രി സഭയില്‍ വിശദീകരിക്കും.
ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജനസംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് സംഘ ടിപ്പിച്ചിട്ടുണ്ട്. മന്ത്രി ശിവന്‍കുട്ടി രാജിവെക്കുക, ക്രിമിനലുകള്‍ക്ക് വേണ്ടി പൊതുഖജനാവ് ധൂര്‍ ത്ത ടിക്കുന്ന സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇന്ന് പ്രതിപ ക്ഷ പാര്‍ട്ടികള്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്. മന്ത്രിയുടെ രാജി ആവശ്യമുന്നയിച്ച് കെ പിസിസിയുടെ നേതൃത്വത്തില്‍ തിരുവന ന്തപുരം കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. ബിജെപിയും ശിവന്‍ കുട്ടിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തു വന്നിട്ടുണ്ട്.
അതേസമയം സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ രാജിവെയ്ക്കില്ലെന്ന് ശിവന്‍കുട്ടി പ്രതികരി ച്ചിരുന്നു. കോടതി രാജിവെയ്ക്കാന്‍ പറ ഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ ന്യായീകരണം. കൂടാതെ മന്ത്രി രാജിവെയ്ക്കേണ്ട ആവശ്യമില്ലെന്ന് സിപിഎം നേതൃത്വവും പ്രതികരിച്ചിരുന്നു. എന്നാ ല്‍ മന്ത്രിയായി തുടരാന്‍ ശിവന്‍കുട്ടിയ്ക്ക് അധികാരമില്ലെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.