പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അം ഗങ്ങളായ എളമരം കരീം,കെ.ജെ.തോമസ് എന്നിവരാണ് കമ്മിഷനംഗങ്ങള്‍. നാളെ നടത്തുമെന്നറി യിച്ചിരുന്ന തെളിവെടുപ്പ് നേരത്തെയാക്കുക യാ യിരുന്നു
ആലപ്പുഴ : തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്ച പറ്റിയെന്ന് ആരോപണം നേരിടുന്ന മുന്‍ മ ന്ത്രിയും മുതിര്‍ന്ന നേതാവുമായ ജി. സുധാകരന്‍ സിപിഎം കമ്മിഷ ന് മുമ്പാകെ ഹാജരായി. കമ്മീഷന് മുമ്പാകെ രാവിലെയാണ് സുധാകരന്‍ ഹാജരായത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അം ഗങ്ങളായ എളമരം കരീം,കെ.ജെ.തോമസ് എന്നിവരാണ് കമ്മിഷനംഗങ്ങള്‍. നാളെ നടത്തു മെന്നറിയിച്ചിരുന്ന തെളിവെടുപ്പ് നേരത്തെയാക്കുക യാ യിരുന്നു.
ജി.സുധാകരന്‍ മല്‍സരിക്കാതിരുന്ന തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി എച്ച് സലാം വിജയിച്ചെങ്കിലും ഭൂരിപക്ഷത്തിലും ലഭിച്ച വോട്ടിലും കുറവുണ്ടായി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ജി.സുധാകരനടക്കമുള്ളവര്‍ക്ക് വീഴ്ച സംഭവിച്ചതായാണ് ആക്ഷേപമുയര്‍ന്നത്. ജില്ലാ സെക്രട്ടേറിയറ്റിലും കമ്മിറ്റിയിലും ജി.സുധാകരനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നു.
അമ്പലപ്പുഴ എംഎല്‍എ എച്ച്.സലാമും എ.എം ആരിഫ് എംപിയുമടക്കമുള്ളവര്‍ അടക്കമുള്ളവര്‍ ജില്ലാ കമ്മിറ്റിയില്‍ സുധാകരനെതിരെ വിമര്‍ശനമുന്നയിച്ചു. വിമര്‍ശനങ്ങളുയര്‍ന്ന ജില്ലാ നേതൃ യോഗങ്ങളിലും തെരഞ്ഞെടുപ്പ് അവലോകന രേഖ അംഗീകരിച്ച സംസ്ഥാന കമ്മിറ്റിയിലും ജി.സു ധാകരന്‍ പങ്കെടുത്തിരുന്നില്ല.
അമ്പലപ്പുഴയില്‍ സീറ്റ് ലഭിക്കാത്തതിന്റെ എതിര്‍പ്പ് പ്രചരണത്തിനിടെ പ്രകടിപ്പിച്ചുവെന്നായിരുന്നു പ്രധാന ആരോപണം. അമ്പലപ്പുഴയിലെ സ്ഥാനാ ര്‍ത്ഥി എസ്ഡിപിഐക്കാരനാണെന്ന് പ്രചാരണം ചിലര്‍ നടത്തിയെങ്കിലും അത് പ്രതിരോധിക്കാന്‍ സുധാകരന്‍ ശ്രമിച്ചില്ലെന്നായിരുന്നു സലാമിന്റെ പ്രധാന ആരോപണം. കുടുംബയോഗങ്ങളിലെ ശരീരഭാഷ വോട്ടര്‍മാര്‍ക്ക് തെറ്റായ സൂചനകള്‍ നല്‍ കുന്നതായിരുന്നു, മണ്ഡലത്തില്‍ വിക സന രേഖ പുറത്തിറക്കിയില്ല തുടങ്ങിയ ആക്ഷേപങ്ങളും ഉയര്‍ന്നു.
സംസ്ഥാന നേതൃത്വത്തിനും ഇത് സംബന്ധിച്ച പരാതികള്‍ ലഭിച്ചിരുന്നു. സംസ്ഥാന കമ്മിറ്റിയിലും ആലപ്പുഴ ജില്ലയില്‍ നിന്നുളള അംഗങ്ങളും സുധാകരനെതിരെ വിമര്‍ശനമുന്നയിച്ചു. ഇതേ തുടര്‍ ന്നാണ് പാര്‍ട്ടി അമ്പലപ്പുഴ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.












