വൈറ്റിലയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് ജിജുവിനെ കണ്ടെത്തിയത്. അനന്യ ആ ത്മഹത്യ ചെയ്തതിന് ദിവസങ്ങ ള്‍ക്ക് പിന്നാലെയാണ് ജിജുവിന്റെ മരണവും. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
കൊച്ചി : കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യ കുമാരി അലക്‌സിന്റെ സു ഹൃത്ത് ജിജുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വൈറ്റിലയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് ജിജുവിനെ കണ്ടെത്തിയത്. അനന്യ ആത്മഹത്യ ചെയ്തതിന് ദിവസങ്ങള്‍ക്ക് പിന്നാ ലെയാണ് ജിജുവിന്റെ മരണവും. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷ ണം ആരംഭിച്ചു.
കഴിഞ്ഞ ദിവസമാണ് ഇടപ്പള്ളിയിലെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ അനന്യയെ കണ്ടെത്തിയ ത്. അനന്യ മരിച്ച ദിവസം ജിജുവും വീട്ടില്‍ ഉ ണ്ടായിരുന്നു. ജിജു പുറത്തുപോയ സമയത്താണ് അ നന്യ ആത്മഹത്യ ചെയ്തത്. അനന്യയുടെ മരണത്തെ തുടന്ന് ജിജു വൈറ്റിലയിലെ സുഹൃത്തുക്കളു ടെ വീട്ടിലേക്ക് മാറി. അവിടെ വച്ചാണ് ജിജുവിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. അനന്യയു ടെ മരണത്തെ തുടര്‍ന്ന് ജിജു മാനസി ക സംഘര്‍ഷത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
അനന്യ ആത്മഹത്യ ചെയ്തതെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കളമശേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ പ്രത്യേക സംഘമാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഒരു വര്‍ഷം മുന്‍പു നടന്ന ലിംഗമാറ്റ ശസ്ത്രകിയയില്‍ പിഴവു ണ്ടായോ എന്നറി യാന്‍ ചികിത്സാരേഖകള്‍ പരിശോധിക്കാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.
ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കിടെ സംഭവിച്ച പിഴവിനെ തുടര്‍ന്ന് ഗുരുതരമായ ശാരീരിക പ്രശ്നം നേരിടുക യാണെന്ന് കഴിഞ്ഞ ദിവസം അനന്യ വെളിപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ആത്മഹത്യ. ക ഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ലിംഗമാറ്റ ശസ്ത്രക്രീയയ്ക്ക് വി ധേയയായ അനന്യ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് നേരിട്ടിരുന്നത്. ഏറെ നേരം എഴുന്നേറ്റ് നിന്ന് ജോലി ചെയ്യുന്നതിന് പോലും അനന്യയ്ക്ക് സാധിച്ചിരുന്നില്ല.