തിരുവനന്തപുരം സ്വദേശികളായ അജയ കുമാര്‍, സുജ എന്നിവരാണ് മരിച്ചത്. മാനസിക സമ്മര്‍ദ്ദം കാരണമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം
മുംബൈ : കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മനോവിഷമത്തിലായ മലയാളി നവദമ്പതികള്‍ ആ ത്മഹത്യ ചെയ്ത നിലയില്‍. ദമ്പതികള്‍ താമസിച്ചിരുന്ന മുംബൈയിലെ ഫ്‌ളാറ്റിലാണ് തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശികളായ അജയ കുമാര്‍ (34), സുജ (30) എന്നിവരാണ് മരിച്ചത്.
അജയകുമാറിന് രണ്ട് തവണ കോവിഡ് ബാധിച്ചിരുന്നു. രോഗബാധയെത്തുടര്‍ന്ന് കാഴ്ച ശക്തിയും കുറഞ്ഞിരുന്നു. സുജയും കോവിഡ് ബാധിത ആയിരുന്നു. മാനസിക സമ്മര്‍ദ്ദം കാരണമാണ് മരണ മെന്നാണ് പ്രാഥമിക നിഗമനം. 2020 നവംബറിലായിരുന്നു ഇവരുടെ വിവാഹം.