ആറുമാസം പ്രായമായ ഇമ്രാന്‍ മുഹമ്മദ് ചൊവ്വാഴ്ച രാത്രി 11.30നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്
പെരിന്തല്‍മണ്ണ : 18 കോടിയുടെ മരുന്നിന് കാത്തുനില്‍ക്കാതെ അപൂര്‍വ രോഗം ബാധിച്ച കുഞ്ഞു ഇമ്രാന്‍ യാത്രയായി. ആറുമാസം പ്രായമായ ഇമ്രാന്‍ മുഹമ്മദ് ചൊവ്വാഴ്ച രാത്രി 11.30നാണ് കോഴി ക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്എം എ) എന്ന അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരുന്ന ഇമ്രാന്റെ ജീവന്‍ രക്ഷിക്കാന്‍ നാ ട് കൈകോര്‍ത്തപ്പോള്‍ 18 കോടിയാണ് ചികിത്സാ സഹായനിധിയിലേക്കെത്തിയത്. മരിക്കുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പുവരെ 16.16 കോടി രൂപ ചികിത്സാ സഹായനിധിയിലേക്കെത്തിയിരുന്നു. ശ രീരത്തിന്റെ ചലനശേഷി നശിക്കുന്ന അപൂര്‍വ ജനിതകരോഗമായിരുന്നു.
ജീവിതത്തിലേക്ക് പിച്ചവയ്ക്കാന്‍ അമേരിക്കയില്‍ നിന്ന് മരുന്ന് എത്തിക്കുന്നതിന് 18 കോടി രൂപയാ യി രുന്നു ആവശ്യം. ഒന്നരവര്‍ഷം മുമ്പ് ഇമ്രാന്റെ 72 ദിവസം പ്രായമായ സഹോദരിയും സമാന രോഗം ബാധിച്ച് മരിച്ചിരുന്നു. അഞ്ചുവയസുകാരി നദിയ മറ്റൊരു സഹോദരിയാണ്. പെരിന്തല്‍മണ്ണ അ ങ്ങാടിപ്പുറം ഏറാന്തോട് മദ്രസപ്പടിയിലെ കുളങ്ങരപറമ്പില്‍ ആരിഫിന്റെയും റമീസ് തസ്‌നിയുടെ യും മൂന്നാമത്തെ കുട്ടിയാണ് ഇമ്രാന്‍.











