അര്ജുന് സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുള്ള വിവരം നേരത്തെ അറിയാമായി രുന്നു. ഇത്തരം കൂട്ടുകെട്ടില്‍ നിന്ന് മാറണമെന്ന് സുഹൃത്തുക്കള്‍ അടക്കം അര്‍ജുനോട് പറഞ്ഞിരുന്നു. അര്‍ജുന്റെ വരുമാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയില്ലെന്നും അമല പറഞ്ഞതായി കസ്റ്റംസ് കോടതിയെ അറിയിച്ചു.
കൊച്ചി : കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രധാനപ്രതി അര്‍ജുന്‍ ആയങ്കിക്ക് സ്വര്‍ണക്കടത്ത് സം ഘങ്ങളുമായി ബന്ധമുണ്ടെന്ന് ഭാര്യ മൊഴി നല്‍കിയതായി കസ്റ്റംസ് കോടതിയെ അറിയിച്ചു. സ്വര്‍ ണക്കടത്ത് കേസില്‍ രണ്ട് വട്ടമാണ് അമലയെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. ആദ്യ വട്ട ചോ ദ്യം ചെയ്യലില്‍ അര്‍ജുന് കള്ളക്കടത്ത് സംഘങ്ങളുമായി ബന്ധമുള്ള കാര്യം അറിയില്ലെന്നാണ് അ മല കസ്റ്റംസിനോട് പറഞ്ഞത്.
അര്ജുന് ആയങ്കിയ്ക്കെതിരെ കൂട്ടു പ്രതികളും മൊഴി നല്‍കിയിട്ടുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കി. അര്‍ജുനെതിരെ സിപിഎം പുറത്താക്കിയ സജേഷും മൊഴി നല്‍കിയിട്ടുണ്ട്. സാമൂഹ്യ വിരുദ്ധ സം ഘങ്ങളുമായും ബന്ധം ഉണ്ടായിരുന്നു. അതിനാല്‍ തന്റെ പേരിലുള്ള കാറിന്റെ ഉടമ സ്ഥാവകാശം മാറ്റണമെന്ന് അര്‍ജുനോട് ആവശ്യപ്പെട്ടിരുന്നതായി സജേഷ് മൊഴി നകിയെന്നും കസ്റ്റംസ് വ്യക്ത മാക്കി. സ്വര്‍ണം കടത്താനായി അര്‍ജുന്‍ ഉപയോഗിച്ചിരുന്ന ചുവന്ന മാരുതി സ്വിഫ്റ്റ് കാറിന്റെ ഉട മയാണ് സജേഷ്.
കേസില്‍ ജാമ്യം ആവശ്യപ്പെട്ട് അര്‍ജുന്‍ ആയങ്കി നല്‍കിയ ഹര്‍ജിയെ എതിര്‍ത്തു കൊണ്ടാണ് ക സ്റ്റംസ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. അര്‍ജുന് സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുള്ള വിവ രം നേരത്തെ അറിയാമായിരുന്നു. ഇത്തരം കൂട്ടുകെട്ടില്‍ നിന്ന് മാറണമെന്ന് സുഹൃത്തുക്കള്‍ അടക്കം അര്‍ജുനോട് പറഞ്ഞിരുന്നു. അര്‍ജുന്റെ വരുമാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയില്ലെന്നും അമല പറഞ്ഞതായി കസ്റ്റംസ് കോടതിയെ അറിയിച്ചു.