വാടക കുടിശ്ശിക ഇനത്തില്‍ ഒന്‍പത് ലക്ഷം രൂപ അടക്കാത്തതിന്റെ പേരില്‍ ജിസിഡിഎ അടച്ച് പൂട്ടിയ വീട്ടമ്മയുടെ വാടക കുടിശ്ശിക പൂര്‍ണമായും അടയക്കാന്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫ് അലി തയ്യാര്‍
കൊച്ചി: മറൈന്‍ ഡ്രൈവില്‍ കട വാടക കുടിശ്ശിക നല്‍കാത്തതിന്റെ പേരില്‍ ജിസിഡിഎ അടച്ച് പൂട്ടിയ കടയുടമയായ വീട്ടമ്മയ്ക്ക് സഹായ വാഗ്ദാനവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫ് അലി. കഴിഞ്ഞ വ്യാഴാഴ്ചയാണ് ജി.സി.ഡി.എ അധികൃതര്‍ ബലമായി കട അടപ്പിച്ച് സാധങ്ങള്‍ വാരി പുറത്തിട്ടത്. കട അടച്ചതിന് പിന്നാലെ നാല് ദിവസമായി കടയക്ക് മുന്നില്‍ ഉടമ പ്രസന്ന പ്രതാപ് സമരത്തിലായിരുന്നു.
താന്തോന്നി തുരുത്ത് സ്വദേശിയായ പ്രസന്നയുടെ ഏക വരുമാന മാര്‍ഗ്ഗമായിരുന്നു കട. രണ്ട് വര്‍ഷ മായി കച്ചവടം ഇല്ലാത്തതിനാല്‍ വാടക കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം കട തുറ ന്നപ്പോഴാണ് ജിസിഡിഎ അധികൃതരെത്തി ഒഴിപ്പിക്കല്‍ നടത്തിയത്. സാധനങ്ങളെല്ലാം വാരി പുറ ത്തിട്ടു. പ്രളയവും കോവിഡും കാരണം രണ്ട് വര്‍ഷമായി കച്ചവടം ഇല്ലാത്തതിനാല്‍ വാടക കൊടു ക്കാന്‍ കഴിഞ്ഞിരുന്നില്ല.
അന്‍പത്തിനാലുകാരിയായ പ്രസന്നയ്ക്ക് മാനസിക വെല്ലുവിളി നേരിടുന്ന ഒരു മകളുണ്ട്. ഹൈക്കോ ടതി ഉത്തരവ് പ്രകാരമാണ് 2015 ല്‍ ഇവര്‍ക്ക് തറവാടക ഈടാക്കി ഇവിടെ കട തുടങ്ങാന്‍ അനുമതി നല്‍കിയത്. മൂന്നര ലക്ഷം രൂപ വായ്പയെടുത്താണ് കട നിര്‍മിച്ചത്. പ്രതിമാസം 3800 രൂപയാണ് വാട ക. രണ്ട് വര്‍ഷമായി കച്ചവടം ഇല്ലാത്തതിനാല്‍ വാടക കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. പ്രളയവും കൊവിഡ് ലോക്ക് ഡൗണും നടപ്പാത നവീകരണവുമൊക്കെ കാരണം കച്ചവടം മുടങ്ങിയതിനാല്‍ വാടക നല്‍കാന്‍ കഴിഞ്ഞില്ലെന്ന് പ്രസന്ന പറയുന്നു.
2015 മുതല്‍ വാടക അടക്കുന്നതില്‍ തുടര്‍ച്ചയായി വീഴ്ച വരുത്തുന്നുവെന്നും പല തവണ നോട്ടീസ് നല്‍കിയതിനു ശേഷമാണ് നടപടി എടുത്തതെന്നുമാണ് ജിസിഡിഎയുടെ വിശദീകരണം. ഒരു നിശ്ചിത തുക അടച്ചാല്‍ കട തുറക്കാന്‍ അനുവദിക്കാമെന്നും ചെയര്‍മാന്‍ പറഞ്ഞു. സംഭവം വാര്‍ ത്തയായതോടെ എറണാകുളം എംഎല്‍എ ടി ജെ വിനോദ് ഇടപെട്ടു. തദ്ദേശ ഭരണ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. ഇതിനിടെ ലുലു ഗ്രൂപ്പ് പ്രസന്നക്ക് സഹായം വാഗ്ദാനം ചെയ്തു. നാളെ ത്തന്നെ ലുലു ഗ്രൂപ്പ് അധികൃതര്‍ തുക മുഴുവന്‍ ജിസിഡിഎയില്‍ അടക്കുമെന്ന് ചെയര്‍മാന്‍ എംഎ യൂസഫലി അറിയിച്ചു.