ജയിലില്‍ നിന്നുള്ള കൊടി സുനിയുടെ ഭീഷണി സന്ദേശമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കു ന്നത്. കൊയിലാണ്ടി സ്വദേശി അഷ്റഫിന്റെ കയ്യില്‍ നിന്നും സ്വര്‍ണ്ണം തട്ടിയെടുത്തത് ത ന്റെ സംഘമെന്ന് കൊടി സുനി പറയുന്നു. സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തിന് വിവരങ്ങള്‍ കൈമാറിയത് കൊടി സു നിയുടെ നിര്‍ദേശ പ്രകാരമാണെന്നാണ് അഷ്‌റഫിന്റെ വെളി പ്പെ ടുത്തല്‍
കണ്ണൂര്‍ : കരിപ്പൂരില്‍ സ്വര്‍ണം കവര്‍ച്ച കേസില്‍ കൊടി സുനിയുടെ പങ്ക് വ്യക്തമാക്കുന്ന ഭീഷണി സന്ദേശം പുറത്ത്. കൊയിലാണ്ടി അഷ്‌റഫി ന്റെ പക്കല്‍ നിന്ന് സ്വര്‍ണം തട്ടിയെടുത്തത് തന്റെ സം ഘമെന്ന് കൊടി സുനി പറയുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനി സ്വര്ണക്കടത്തുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജയിലില്‍ നിന്നുള്ള ഭീഷണി സന്ദേശ മാണ് ഇപ്പോള്‍ പുറത്തുവ ന്നിരിക്കുന്നത്.
ശബ്ദസന്ദേശത്തില്‍ കൊടി സുനി പറയുന്നതിങ്ങനെ ; ‘ഞാനാ സുനിയാണേ, കൊടിയാ… കൊയി ലാണ്ടിയിലെ അഷ്‌റഫിന്റെ കയ്യിലുള്ള സാധ നമുണ്ടല്ലോ… അത് നമ്മുടെയൊരു കമ്പനിയാ കൊ ണ്ടുപോയേ…ഇനി അതിന്റെ പുറകെ നടക്കണ്ട..കൊണ്ടുവന്ന ചെക്കന് അതൊന്നും അറിയില്ല. തത്കാലം ഇപ്പോള്‍ വേറെയാരോടും പറയാന്‍ നില്‍ക്കണ്ട. തപ്പുന്നുണ്ട്. പക്ഷെ നമ്മുടെ കമ്പനി യാണ്. അതുകൊണ്ട് വെറെയൊന്നും ചെയ്യാന്‍ പറ്റത്തില്ല… കേട്ടോ.. ഓക്കെ.. അതുകൊണ്ട് ഇനി യതിന്റെ പുറകെ പോകാന്‍ നില്‍ക്കണ്ട. അറിയുന്ന ആളുകളോട് പറഞ്ഞു കൊടു ത്തേ ക്ക് കാര്യ ങ്ങള്…’ -കൊടുവള്ളി സംഘത്തിന് അയക്കാനായി അഷ്‌റഫിന് നല്‍കിയ ശബ്ദസന്ദേശമാണിത്. അഷ്റഫിന്റെ ഫോണില്‍ നിന്നാണ് ശബ്ദസന്ദേശം അന്വേഷണ സംഘത്തിന് ലഭിക്കുന്നത്.
കഴിഞ്ഞ ദിവസം കൊടുവള്ളി സംഘം അഷ്റഫിനെ തട്ടിക്കൊണ്ടു പോയിരുന്നു. ഇന്നലെയാണ് അ ഷ്റഫിനെ പരിക്കുകളോടെ കണ്ടെത്തുന്നത്. അഷ്റഫ് വിദേശത്ത് നിന്നും സ്വര്‍ണം കൊണ്ടു വ ന്നിരുന്നു. ഇത് കൊടുവള്ളിയില്‍ എത്തിച്ചില്ലെന്ന് ഭീഷണി ഉയര്‍ത്തി തോക്ക് ചൂണ്ടിയാണ് സംഘം അഷ്റഫിനെ തട്ടിക്കൊണ്ടു പോയത്. താന്‍ സ്വര്‍ണ്ണക്കടത്ത് ക്യാരിയറാണെന്ന് അഷ്റഫ് പൊലീസി നോട് സമ്മതിച്ചിട്ടുണ്ട്. ഇയാളെ കൊയിലാണ്ടി പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഒരുമാസം മു ന്‍പാണ് അഷ്റഫ് കേരളത്തിലെത്തിയത്. സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തിന് വിവരങ്ങള്‍ കൈ മാറിയത് കൊടി സുനിയുടെ നിര്‍ദേശ പ്രകാരമാണെന്നാണ് അഷ്‌റഫിന്റെ വെളിപ്പെടുത്തല്‍.











