സി.ബി.ഐ കോടതി ശിക്ഷിച്ച് അഞ്ചുമാസം തികയും മുന്‍പ് പരോള്‍ അനുവദിച്ചത് നിയമ വിരുദ്ധമാണെന്ന് ആരോപിച്ച് ജോമോന്‍ പുത്തന്‍പുരക്കല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാ ണ് നടപടി
കൊച്ചി : അഭയക്കേസിലെ പ്രതികള്‍ക്ക് ചട്ടവിരുദ്ധമായി പരോള്‍ അനുവദിച്ചെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്. ജയില്‍ ഡി.ജി.പി, സിസ്റ്റര്‍ സെഫി, ഫാ. കോട്ടൂര്‍ എന്നിവര്‍ക്കും ഹൈകോടതി നോട്ടീസ് അയച്ചു. സി.ബി.ഐ കോടതി ശിക്ഷിച്ച് അഞ്ചു മാസം തികയും മുന്‍പ് പരോള്‍ അനുവദിച്ചത് നിയമ വിരുദ്ധമാണെന്ന് ആരോപിച്ച് ജോമോന്‍ പുത്തന്‍പുരക്കല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാ ണ് നടപടി.
പരോള്‍ അനുവദിച്ചത് സുപ്രീംകോടതി നിയോഗിച്ച ജയില്‍ ഹൈപവര്‍ കമ്മിറ്റിയാണെന്ന ജയില്‍ ഡിജിപിയുടെ വിശദീകരണം കളവാണെന്നും ഹര്‍ജിയില്‍ പറയുന്നു. കഴിഞ്ഞ മെയ് 11 നാണ് 90 ദി വസം ഫാ.തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും പരോള്‍ അനുവദിച്ചത്.
ജസ്റ്റിസുമാരായ വിനോദ് ചന്ദ്രന്‍, സിയാദ് റഹ്മാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പരോള്‍ അനുവദിച്ചത് സുപ്രീം കോടതി നിയോഗിച്ച ജയില്‍ ഹൈപവര്‍ കമ്മിറ്റിയാ ണെന്നായിരുന്നു ജയില്‍ ഡി.ജി.പിയുടെ വിശദീകരണം. ഇത് കളവാണെന്നും ഹര്‍ജിയില്‍ പറയു ന്നു.
സുപ്രീം കോടതി ഉത്തരവ് പ്രകാരം ജയില്‍ ഹൈപവര്‍ കമ്മിറ്റി 10 വര്‍ഷത്തില്‍ താഴെ ശിക്ഷിച്ച പ്ര തികള്‍ക്കാണ് പരോള്‍ അനുവദിച്ചിട്ടുളളത്. അ ഭയ കേസിലെ പ്രതികള്‍ക്ക് ഹൈപവര്‍ കമ്മിറ്റി പ രോള്‍ അനുവദിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വ്വീസ് അതോറിറ്റി എക്‌സിക്യൂ ട്ടീവ് ചെയര്‍മാനും ഹൈപവര്‍ കമ്മിറ്റി അധ്യക്ഷനുമായ ജസ്റ്റിസ് സി.റ്റി.രവികുമാറിന്റെ ഉത്തരവിന്റെ കോപ്പിയും ഹര്‍ജിയോടൊപ്പം ഹാജരാക്കിയിരുന്നു.