ഗവേഷക വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഹാരിസ് കോടമ്പുഴയ്ക്കെതിരെയാണ് തേഞ്ഞിപ്പലം പൊലിസ് കേസെടുത്തത്
കോഴിക്കോട്: പീഡന പരാതിയില്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ അധ്യപകനെതിരെ കേസ്. ഗവേ ഷക വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ ഇംഗ്ലീ ഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഹാരിസ് കോടമ്പുഴയ്ക്കെതിരെയാണ് തേഞ്ഞിപ്പലം പൊലിസ് കേസെടുത്തത്. പീഡിപ്പിച്ചെന്ന വിദ്യാര്‍ത്ഥിനി യുടെ പരാതിയിലാണ് തേഞ്ഞിപ്പലം പൊലീസ് കേസെടുത്തത്. അധ്യാപകനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തതായി യൂണി വേഴ്‌സിറ്റി അറിയിച്ചു.
യൂനിവേഴ്സിറ്റിക്ക് വിദ്യാര്‍ത്ഥിനി നല്‍കിയ പരാതി പൊലിസിന് കൈമാറുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതലുള്ള വിവിധ സംഭവങ്ങ ളാണ് പരാതിയിലുള്ളത്. നേരിട്ടും ഫോണിലും വാട്‌സാപ് മുഖേനയും ലൈംഗിക ചുവയോടെ സംസാരിച്ചതും ഇടപെട്ടതും പരാതിയിലുണ്ട്. പല പ്പോഴായി എതിരഭിപ്രായം അറിയിച്ചിട്ടും ചൂഷണം തുടര്‍ന്നതോടെയാണ് യൂനിവേഴ്സിറ്റി ആഭ്യന്ത ര പരാതി സമിതിക്ക് വിദ്യാര്‍ത്ഥിനി പരാതി നല്‍കിയത്. അധ്യാപകനെ ഉടന്‍ കസ്റ്റഡിയി ലെ ടു ക്കു മെന്നും വിദ്യാര്‍ത്ഥിയുടെ മൊഴിയെടുക്കല്‍ അടക്കമുള്ള നടപടികള്‍ പുരോഗമിക്കകയാണെന്നും തേഞ്ഞിപ്പലം പൊലീസ് പറഞ്ഞു.