പ്രവാസികളുമായി സൗഹൃദം സ്ഥാപിച്ച് വിവിധ കേന്ദ്രങ്ങളിലെത്തിച്ച് നഗ്‌ന ചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍. ഒന്നര ലക്ഷം രൂപ നഷ്ടപ്പെട്ട പ്രവാസിയുടെ പരാതിയിലാണ് ഇവര്‍ പിടിയിലായത്
കോഴിക്കോട്: പ്രവാസികളുമായി സൗഹൃദം സ്ഥാപിച്ച് വിവിധ കേന്ദ്രങ്ങളിലെത്തിച്ച് നഗ്‌ന ചിത്രം പ കര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍. ഒന്നര ലക്ഷം രൂപ ന ഷ്ടപ്പെട്ട പ്രവാസിയുടെ പരാതിയിലാണ് ഇവര്‍ പിടിയിലായത്. കോഴിക്കോട് നല്ലളം പറവത്ത് നിഷാ ദ്, പെരുവള്ളൂര്‍ സ്വദേശി യാക്കൂബ് എന്നിവരാണ് പിടിയിലായത്.
ഒന്നാം പ്രതി വേങ്ങര വാളക്കുട സ്വദേശി ശിഹാബ് മറ്റൊരു കേസില്‍ ജയിലിലാണ്. സംഘത്തിലെ മറ്റുള്ളവര്‍ക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. പ്രതികളെ കരിപ്പൂര്‍ വിമാനത്താവള പരിസ രത്തെത്തിച്ച് തെളിവെടുത്തു. കരിപ്പൂരിലെത്തുന്ന പ്രവാസികളെ യുവതികളെ ഉപയോഗിച്ചാണ് സംഘം വലയിലാക്കിയിരുന്നത്. കര്‍ണ്ണാടക, ഗോവ എന്നിവിടങ്ങളില്‍ നിന്നാണ് ഇതിനായി യുവതി കളെ എത്തിച്ചിരുന്നത്.
കരിപ്പൂരില്‍ എത്തുന്ന പ്രവാസിയെ സ്വകാര്യ കേന്ദ്രത്തിലെത്തിച്ചാണ് സംഘം നഗ്‌ന ചിത്രം പകര്‍ ത്തിയത്. കഴിഞ്ഞ വര്‍ഷം യൂറോപ്പില്‍ നിന്നും എത്തിയ പെരിന്തല്‍മണ്ണ സ്വദേശിക്ക് ഒന്നര ലക്ഷം രൂപ നഷ്ടമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. സ്ത്രീകള്‍ക്കൊപ്പം ഇരയെ നിര്‍ത്തിയാണ് ചിത്രം പകര്‍ത്തിയതെന്ന് പ്രതികള്‍ പറ ഞ്ഞു.
നിരവധി പ്രവാസികള്‍ പ്രതികളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. നാണ ക്കേട് പേടിച്ചും വിദേശത്തേക്ക് തിരികെ പോകേണ്ടതിനാല്‍ പരാതി നല്‍കാതെ വന്നതുമാണ് പ്രതി കളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചത്.