കൗശിക് ചന്ദക്ക് ബി.ജെ.പിയുമായി ബന്ധമുണ്ടെന്നും അതിനാല്‍ തന്റെ ഹരജിയില്‍ നിഷ്പക്ഷമായി വാദം കേള്‍ക്കാനാകില്ലെന്നും മമത ബാനര്‍ ജി പറഞ്ഞതാണ് കുരുക്കായത്
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ അഞ്ച് ലക്ഷം രൂപ പിഴ വിധിച്ച് കൊല്‍ക്കത്ത ഹൈക്കോടതി. ജസ്റ്റിസ് കൗശിക് ചന്ദാണ് മമത ബാനര്‍ക്കെതിരെ പിഴ വിധിച്ചത്.
നന്ദിഗ്രാം മണ്ഡലത്തില്‍ നിന്ന് ബി.ജെ.പി. സ്ഥാനാര്‍ത്ഥി സുവേന്തു അധികാരി വിജയച്ചതിനെ ചോ ദ്യം ചെയ്തുകൊണ്ട് മമത ബാനര്‍ജി സമര്‍ പ്പിച്ച ഹരജിയുമായി ബന്ധപ്പെട്ടാണ് പിഴയടക്കാനുള്ള നട പടി വന്നിരിക്കുന്നത്. ഈ ഹരജിയടക്കമുള്ള കേസുകളില്‍ നിന്നും പിന്‍വാങ്ങുകയാണെന്ന് അറി യിച്ചു കൊണ്ടായിരുന്നു കൗശിക് ചന്ദ മമതക്കെതിരെ നടപടി സ്വീകരിച്ചത്.
കൗശിക് ചന്ദക്ക് ബി.ജെ.പിയുമായി ബന്ധമുണ്ടെന്നും അതിനാല്‍ തന്റെ ഹരജിയില്‍ നിഷ്പക്ഷമാ യി വാദം കേള്‍ക്കാനാകില്ലെന്നും മമത ബാനര്‍ ജി പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ ഈ കേസി ല്‍ വാദം കേള്‍ക്കാന്‍ മറ്റൊരു ജഡ്ജിനെ നിയമിക്കണമെന്നും മമത ആവശ്യപ്പെട്ടിരുന്നു.
മമതയുടെ ഈ പ്രതികരണമാണ് കോടതിയുടെ നടപടിക്ക് കാരണമായത്. ജഡ്ജിനെ മോശമായി ചിത്രീകരിക്കാനുളള ബോധപൂര്‍വമുള്ള ശ്രമ മാണ് മമത നടത്തുന്നതെന്നാണ് കൗശിക് ചന്ദിന്റെ പ്രതികരണം.











