പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 102 രൂപ കടന്നു.
കൊച്ചി : ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 102 രൂപ കടന്നു.
കൊച്ചിയില്‍ 100 രൂപ 42 പൈസയാണ് ഒരു ലിറ്റര്‍ പെട്രോളിന് ഇന്നത്തെ വില. തിരുവനന്തപുരത്ത് 102. 19 രൂപയും കോഴിക്കോട് 100.68 രൂപയു മാ ണ് പുതിയ വില.
ഡീസല്‍ വില കൊച്ചിയില്‍ 96 രൂപ 11 പൈസയായി ഉയര്‍ന്നു. തിരുവനന്തപുരത്തും 96 രൂപ 11 പൈ സയാണ്. അതേസമയം കോഴിക്കോട് ഒരു ലിറ്റര്‍ ഡീസലിന്റെ വില 94 രൂപ 71 പൈസയാണ്.










