അഭിഭാഷകനൊപ്പമാണ് നിയമവിദ്യാര്‍ത്ഥി കൂടിയായ അമല കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരായത്. സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ സാമ്പത്തിക ഇടപാടുകള്‍ സംബ ന്ധിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായാണ് കസ്റ്റംസ് അമലയ്ക്ക് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയത്
കൊച്ചി : കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് കസ്റ്റഡിയിലുള്ള അര്‍ജുന്‍ ആയങ്കിയുടെ ഭാ ര്യ അമല കസ്റ്റംസ് ഓഫീസില്‍ ഹാജരായി. അഭിഭാഷകനൊപ്പമാണ് നിയമവിദ്യാര്‍ത്ഥി കൂടിയായ അമല കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരായത്. സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആ യ ങ്കിയുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായാണ് കസ്റ്റം സ് അമലയ്ക്ക് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയത്.
അതേസമയം കസ്റ്റംസ് കസ്റ്റഡിയിലുള്ള അര്‍ജുന്‍ ആയങ്കിയുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. അര്‍ജുന്‍ ആയങ്കിയെ കണ്ണൂരിലെ വീട്ടിലും ടിപി കേസിലെ പ്രതികളുടെ വീട്ടിലും എത്തിച്ച് തെളി വെടുപ്പ് നടത്തിയിരുന്നു. പ്രതിയുടെ വീട്ടില്‍ നിന്ന് കസറ്റഡിയില്‍ എടുത്ത ലാപ്‌ടോപ് അടക്കമുള്ള വസ്തുക്കള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
കസ്റ്റഡി കാലാവധി അവസാനിക്കുന്ന കേസിലെ പ്രധാന പ്രതി ഷെഫീഖിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.ചോദ്യം ചെയ്യലിനായി ഏഴ് ദിവസമാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ ങ്ങള്‍ ക്കുള്ള കോടതി പ്രതിയെ കസ്റ്റഡിയില്‍ വിട്ടത്. ഏഴ് ദിവസം പൂര്‍ത്തിയാകുന്നതോടെ തുടര്‍ നടപടി ഇന്നുണ്ടാകും. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തിന് പുറമെ ടിപി കേസിലെ പ്രധാന പ്രതികള്‍ക്ക് സ്വര്‍ണ്ണ\ക്ക ടത്തിലുള്ള പങ്കിലും മുഹമ്മദ് ഷഫീഖ് മൊഴി നല്‍കിയിട്ടുണ്ട്. നാളെയാണ് അര്‍ജുന്‍ ആയങ്കി യുടെ കസ്റ്റഡി കാലാവധി അവസാനിക്കുക











