കുട്ടി സാധനങ്ങള്‍ വാങ്ങാന്‍ പോകുന്ന കടക്കാരനുള്‍പ്പടെയാണ് അറസ്റ്റിലായത്. ഇവര്‍ കുട്ടിയെ മറ്റിടങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായും പൊലീസ് പറയുന്നു.
കാസര്‍കോട് : ഉളിയത്തടുക്കയില്‍ പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ മൂന്നുപേര്‍ അറസ്റ്റില്‍. ഒരാള്‍ പൊലീസ് കസ്റ്റഡിയിലാണുള്ളത്. ഇ വര്‍ക്കെതിരെ പൊലീസ് അഞ്ച് കേസുകളാണ് ചുമത്തിയിരിക്കുന്നത്.
കുട്ടി സാധനങ്ങള്‍ വാങ്ങാന്‍ പോകുന്ന കടക്കാരനുള്‍പ്പടെയാണ് അറസ്റ്റിലായത്. ഇവര്‍ കുട്ടിയെ മ റ്റിടങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായും പൊലീസ് പറയുന്നു. ചൈല്‍ഡ് വെ ല്‍ഫെയര്‍ കമ്മറ്റിയുടെ സംരക്ഷണത്തിലാണ് പെണ്‍കുട്ടിയുള്ളത്. എന്നാല്‍ അയല്‍ക്കാര്‍ക്കും ബ ന്ധുക്കള്‍ക്കും ഇത് സംബന്ധിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു.
ഒരാഴ്ച മുന്‍പാണ് പെണ്‍കുട്ടി ലൈംഗികപീഡനത്തിന് ഇരയായത്. ചൈല്‍ഡ് ലൈനിന്റെ ഹെല്‍പ്പ് ലൈനിലിനെ നമ്പറിലേക്ക് ഒരു പൊതുപ്രവര്‍ത്തകന്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തുവന്നത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിവര ങ്ങള്‍ പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.












