രാമനാട്ടുകര സ്വര്‍ണക്കള്ളക്കടത്ത് കവര്‍ച്ച കേസില്‍ ഡിവൈഎഫ്‌ഐ ചെമ്പിലോട് മുന്‍ മേഖലാ സെക്രട്ടറി സി സജേഷിനെ കസ്റ്റംസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സി സജേഷിന് കസ്റ്റംസ് നോട്ടീസ് നല്‍കി
തിരുവനന്തപുരം: രാമനാട്ടുകര സ്വര്‍ണക്കള്ളക്കടത്ത് കവര്‍ച്ച കേസില്‍ ഡിവൈഎഫ്‌ഐ ചെമ്പി ലോട് മുന്‍ മേഖലാ സെക്രട്ടറി സി സജേഷിനെ കസ്റ്റംസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജ രാകണമെന്ന് ആവശ്യപ്പെട്ട് സി സജേഷിന് കസ്റ്റംസ് നോട്ടീസ് നല്‍കി. നാളെ രാവിലെ 11ന് കസ്റ്റം സി ന്റെ കൊച്ചി യൂണിറ്റില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സിപിഎം നിയന്ത്രണത്തിലുള്ള കൊയ്യോട് സഹകരണ ബാങ്കിലെ സ്വര്‍ണ പരിശോധകനാണ് സജേഷ്. കടത്ത് സ്വര്‍ണ്ണം ഇയാള്‍ കൈകാര്യം ചെയ്തിരുന്നോ എന്ന കാര്യത്തിലാണ് അന്വേഷണം നടക്കുന്നത്.
അര്‍ജുന്‍ ആയങ്കിയുമായുള്ള ബന്ധത്തെ തുടര്‍ന്ന് സജേഷിനെ സി.പി.എം പുറത്താക്കിയിരുന്നു. അര്‍ജുന്‍ ആയങ്കി ഉപയോഗിച്ച കാര്‍ സജീഷി ന്റേതാണെന്ന് വ്യക്തമായിരുന്നു. കടത്തി കൊണ്ട് വ രുന്ന സ്വര്‍ണം വിവധ സര്‍വ്വീസ് സഹകരണ ബാങ്കുകളിലെ ജീവനക്കാരെ സ്വാധീനിച്ച് ക്രയ വിക്ര യം ചെയ്തിട്ടുണ്ടോ എന്ന കാര്യത്തിലും അന്വേഷണം നടക്കുക. ജില്ല വിട്ട് പോകരുതെന്ന് കാണിച്ച് സി സജേഷിന് കസ്റ്റംസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതിനിടെ കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത അര്‍ജുന്‍ ആയങ്കിയെ ഇന്ന് കോടതിയില്‍ ഹാജരാ ക്കും. രാവിലെ കൊച്ചിയിലെ സാമ്പത്തിക കുറ്റ കൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയിലാണ് ഹാ ജരാക്കുക. അര്‍ജുന്‍ തെളിവുകള്‍ ഒളിപ്പിച്ചാണ് ചോദ്യം ചെയ്യലിന് എത്തിയതെന്നാണ് വിവരം. മൊബൈല്‍ഫോണുകളും പാസ്‌പോര്‍ട്ട് അടക്കമുള്ള തിരിച്ചറിയല്‍ രേഖകളും കാണാനില്ലെന്നും കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടു പോയതായുമാണ് അര്‍ജുന്‍ മൊഴിനല്‍കിയത്. മുഹമ്മദ് ഷെഫീഖിനെയും അര്‍ജുന്‍ ആയങ്കിയെയും ഇന്ന് ഒരുമിച്ചിരുത്തി ചോദ്യംചെയ്യും. അര്‍ജുന്‍ ആയങ്കിയെ ചോദ്യം ചെയ്ത ശേഷം അതില്‍ നിന്ന് കിട്ടുന്ന വിവരങ്ങള്‍ കൂടി ചേര്‍ത്തായിരിക്കും സജീഷിനെ ചോദ്യം ചെയ്യുക എന്നാണ് വിവരം.
ഷെഫീഖില്‍ നിന്നു പിടിച്ചെടുത്ത ഫോണില്‍ നിന്നും സ്വര്‍ണക്കടത്ത് സംബന്ധിച്ച് കസ്റ്റംസിന് നിര്‍ ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അര്‍ജുന്‍ ഇന്നലെ നല്‍കിയ മൊഴികളിലും ചില നിര്‍ണായക തെളിവുകള്‍ കസ്റ്റംസിന് ലഭിച്ചു. ഇതാണ് അറസ്റ്റിലേക്ക് വഴിവെച്ചതും. കസ്റ്റംസ് ഇന്ന് അര്‍ജുനെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡി അപേക്ഷ നല്‍കും.