ചെറുപ്പക്കാര്‍ ക്രിമിനല്‍ സംഘത്തിന്റെ ഭാഗമാകുന്നു. ഇത് നിസാരമായി കാണാനാവില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ വടകര എംഎല്‍എ രമ
തിരുവനന്തപുരം : യുവാക്കളെ സിപിഎം സ്വര്‍ണ്ണക്കടത്തിന് ഉപയോഗിക്കുന്നെന്ന് വടകര എംഎല്‍ എ രമ. കൃത്യമായ പരിശീലനം നല്‍കി പാര്‍ട്ടി തീരുമാനിക്കുന്ന ആളുകളെയാണ് റെഡ് വളണ്ടിയര്‍ മാര്‍ ആക്കുന്നത്. സ്വര്‍ണ്ണക്കടത്തില്‍ ഉള്‍പ്പെട്ട അര്‍ജുനെ റെഡ് വളണ്ടിയര്‍ ക്യാപ്റ്റന്‍ ആക്കിയത് എങ്ങനെയാണ്. ഇത്തരത്തിലുള്ള ആളുകള്‍ നേതൃസ്ഥാനത്തേക്ക് എത്തുന്നതിന് സിപിഎം ഉത്ത രം പറയണം. ചെറുപ്പക്കാര്‍ ക്രിമിനല്‍ സംഘത്തിന്റെ ഭാഗമാകുന്നു. ഇത് നിസാരമായി കാണാനാവി ല്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ രമ പറഞ്ഞു.
അതെസമയം സ്വര്‍ണ്ണക്കടത്തിലെ കാരിയറായ ഷെഫീഖിന്റെ മൊഴിയാണ് അര്‍ജുന്‍ ആയങ്കിയെ കുടുക്കുന്നതില്‍ കസ്റ്റംസിന് നിര്‍ണായകമായതെന്നാണ് സൂചന. കടത്തിക്കൊണ്ട് വരുന്ന സ്വര്‍ണ്ണം അര്‍ജുനെ ഏല്‍പിക്കാനായിരുന്നു നിര്‍ദ്ദേശം കിട്ടിയതെന്ന് ഇയാള്‍ കസ്റ്റംസിന് മൊഴി നല്‍കിയി രുന്നു. അര്‍ജുനുമായി ഷെഫീഖ് നടത്തിയ ചാറ്റുകളും കോളുകളും പ്രധാന തെളിവുകളായി.
നാളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്ന അര്‍ജുനെ കസ്റ്റംസ് വിശദമായി ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങും. മുഹമ്മദ് ഷെഫീഖിനെ കൊച്ചിയിലെത്തിച്ച് അര്‍ജുനൊപ്പം ഇരുത്തി ചോ ദ്യം ചെയ്യാനും കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്.











