സ്വര്‍ണ്ണം കൊണ്ടുവരാന്‍ വാഹനം കൊടുത്തു എന്ന പ്രാഥമിക നിഗമനത്തിലാണ് സിപി എം അംഗത്തിനെതിരെ നടപടി എടുത്തതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ഏതെങ്കിലും ജീവനക്കാരന്‍ തെറ്റ് ചെയ്താല്‍ സിപിഎം ഭരിക്കുന്ന ബാങ്കുകള്‍ സ്വര്‍ണ ക്കടത്തിന് നേതൃത്വം കൊടുക്കുന്നു എന്ന തരത്തില്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കരു തെന്നും ജയരാജന്‍ ആവശ്യപ്പെട്ടു
കണ്ണൂര്‍ : സ്വര്‍ണ്ണം കൊണ്ടുവരാന്‍ വാഹനം കൊടുത്തു എന്ന പ്രാഥമിക നിഗമനത്തിലാണ് സിപി എം അംഗത്തിനെതിരെ നടപടി എടുത്തതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാ ജന്‍. ഏതെങ്കിലും ജീവനക്കാരന്‍ തെറ്റ് ചെയ്താല്‍ സിപിഎം ഭരിക്കുന്ന ബാങ്കുകള്‍ സ്വര്‍ണ ക്കടത്തി ന് നേതൃത്വം കൊടുക്കുന്നു എന്ന തരത്തില്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ജയരാജന്‍ ആവ ശ്യപ്പെട്ടു. സഹകരണ ബാങ്കിലെ ജീവനക്കാരന്‍ തെറ്റ് ചെയ്താല്‍ ബാങ്കിന്റെ പേര് പറയരുതെന്നാണ് ജയരാജന്‍ പറഞ്ഞത്.
ക്വട്ടേഷന്‍ ബന്ധമുള്ളവരെ സംരക്ഷിക്കേണ്ട ആവശ്യം സിപിഎമ്മിനില്ലെന്നും അത്തരത്തില്‍ ആ രെങ്കിലും പാര്‍ട്ടിയിലുണ്ടോയെന്ന് പരിശോധിച്ച് നടപടി സ്വീകരിക്കും. ഇത്തരം പരാതിയുമായി ആ രെങ്കിലും എത്തിയാല്‍ തന്നെ പൊലീസിനെ സമീപിക്കാനാണ് സിപിഎം നിര്‍ദ്ദേശിക്കുക യെന്നും ജയരാജന്‍ വ്യക്തമാക്കി.
സിപിഎം സസ്പെന്‍ഡ് ചെയ്ത സി സജേഷിനെയും കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് ചോദ്യം ചെ യ്യാനിരിക്കെയാണ് ജയരാജന്റെ പ്രസ്താവന. സിപിഎം നിയന്ത്രണത്തിലുള്ള കൊയ്യോട് സഹക രണ ബാങ്കില്‍ സ്വര്‍ണം പരിശോധിക്കുന്നയാളാണ് സജേഷ്. കടത്തിയ സ്വര്‍ണം സജേഷ് കൈകാര്യം ചെയ്തിരുന്നോയെന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. സജേഷിന്റെ കാറാണ് അര്‍ജുന്‍ ഉപയോഗി ച്ചിരുന്നത്.