പ്രതിസന്ധികളില്‍ നിന്നും ജീവിതം പടുത്തുയര്‍ത്തി പ്രചോദനമായ വര്‍ക്കല എസ്ഐ ആനി ശിവയെ അഭിനന്ദിച്ച് മോഹന്‍ലാല്‍. ഒരുപാട് പേര്‍ക്ക് ആനിയുടെ ജീവിതം പ്രചോ ദനമാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു
തിരുവനന്തപുരം : പ്രതിസന്ധികളില്‍ നിന്നും ജീവിതം പടുത്തുയര്‍ത്തി പ്രചോദനമായ വര്‍ക്കല എസ്ഐ ആനി ശിവയെ അഭിനന്ദിച്ച് മോഹന്‍ലാല്‍. ഒരുപാട് പേര്‍ക്ക് ആനിയുടെ ജീവിതം പ്രചോ ദനമാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം ആനിയ്ക്ക് ആ ശംസകള്‍ നേര്‍ന്നത്.
എസ്ഐ യൂണിഫോമില്‍ പോലീസ് വാഹനത്തിനു മുന്‍പില്‍ നില്‍ക്കുന്ന ആനിയുടെ ചിത്രത്തി നൊപ്പമാണ് മോഹന്‍ലാല്‍ അഭിനന്ദനങ്ങള്‍ അറിയിച്ചത്. നിശ്ചയദാര്‍ ഢ്യം കൊണ്ട് ജീവിത വിജ യം നേടിയ ആനിയ്ക്ക് അഭിനന്ദനങ്ങള്‍. ഒരുപാടുപേരുടെ ജീവിതസ്വപ്നങ്ങള്‍ക്ക് ആനിയുടെ വിജയം പ്രചോദനമാകട്ടെയെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് ആനി വര്‍ക്കല എസ്ഐയായി ചുമതലയേറ്റത്. എട്ട് വര്‍ഷത്തെ പ്രയത്ന ത്തിനൊടുവിലായിരുന്നു ആനിയുടെ സ്വപ്ന സാക്ഷാത്കാരം. എസ്ഐയായി ചുമതലയേറ്റതിന് പിന്നാലെ ജോലി ചെയ്തിരുന്ന സ്ഥലത്ത് ഡ്യൂട്ടിയ്ക്കെത്തിയ ആനിയുടെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമ ങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.