ശോഭ വിശ്വനാഥിനെ പ്രതിയാക്കാന്‍ മുന്‍ സുഹൃത്താണ് കള്ളക്കേസുണ്ടാക്കിയതെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. വിവാഹ അഭ്യര്‍ഥന നിരസിച്ചതിന്റെ പ്രതികാരമായി, നഗര ത്തിലെ സ്വകാര്യ ആശുപത്രി ഉടമയുടെ മകന്‍ ഹരീഷ് ഹരിദാസാണ് കള്ളക്കേസില്‍ കുടുക്കിയതെന്നാണ് കണ്ടെത്തല്‍
തിരുവനന്തപുരം : യുവസംരംഭകയുടെ ജില്ലയിലെ വസ്ത്രനിര്‍മാണ സ്ഥാപനമായ വീവേഴ്സ് വില്ലേ ജില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ വഴിത്തിരിവ്. വിവാഹഭ്യര്‍ഥന നിരസിച്ചതിന് യു വതിയുടെ സ്ഥാപനത്തില്‍ കഞ്ചാവ് കൊണ്ടുവെച്ച് യുവാവ് കേസില്‍പ്പെടു ത്തു കയായിരു ന്നുവെ ന്ന് പൊലീസ് കണ്ടെത്തി. സ്ഥാപനത്തിന്റെ ഉടമ ശോഭ വിശ്വനാഥിനെ പ്രതിയാക്കാന്‍ നഗരത്തിലെ സ്വകാര്യ ആശുപത്രി ഉടമയുടെ മകന്‍ ഹരീഷ് ഹരിദാസാണ് കള്ളക്കേസില്‍ കുടുക്കിയതെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍.
വീവേഴ്സ് വില്ലയുടെ ഉടമയായ ശോഭാ വിശ്വനാഥ് മാസങ്ങള്‍ നീണ്ട നിയമപോരാട്ടം നടത്തിയാണ് തന്റെ നിരപരാധിത്വം തെളിയിച്ചത്. ജനുവരി 21നാണ് വഴുതക്കാട് വീവേഴ്സ് വില്ലേജില്‍നിന്ന് 480 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. ശോഭയെ അറസ്റ്റ് ചെയ്‌തെങ്കിലും അടുത്ത ദിവസം ജാമ്യത്തിലിറ ങ്ങിയിരുന്നു. നിരപരാധിയാണെന്നും കേസില്‍ ദുരൂഹതയുണ്ടെന്നും ആരോപിച്ച് ശോഭ മുഖ്യമ ന്ത്രി പിണറായി വിജയന് പരാതി നല്‍കി. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. ഈ അന്വേഷണ ത്തിലാണ് വി വാഹഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ സുഹൃത്തായിരുന്ന ഹരീഷ് ഹരിദാസ് കുടുക്കിയ താണെന്ന് വ്യക്തമായത്.
സാമ്പത്തിക ക്രമക്കേടിന് സ്ഥാപനത്തില്‍നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്താക്കിയ ജീവനക്കാരന്‍ വിവേക് രാജിന്റെ സഹായത്തോടെയാണ് കഞ്ചാവ് ഒളിപ്പിച്ചത്. പിന്നീട് വസ്ത്രസ്ഥാപനത്തില്‍ ലഹരി വില്‍പ്പന ഉണ്ടെന്ന് ഹരീഷ് പൊലീസിനെ അറിയിക്കുകയായിരുന്നു. കേസില്‍ വിവേകും അറസ്റ്റി ലായി. ഹരീഷിനെയും വിവേക് രാജിനെയും പ്രതിയാക്കി പുതിയ എഫ്ഐആറും കോടതിയില്‍ സമര്‍പ്പിച്ചു.
വിവാഹഭ്യര്‍ഥന നിരസിച്ചതിന് ഇങ്ങനെയൊരു പകവീട്ടല്‍ ശോഭയും പ്രതീക്ഷിച്ചില്ല. ശോഭയ്‌ക്കെ തിരായ കേസ് ഒഴിവാക്കിയ പൊലീസ് ഹരീഷി നെയും വിവേകിനെയും പ്രതി ചേര്‍ത്തു. ഹരീഷിനെ അറസ്റ്റ് ചെയ്യാനായിട്ടില്ല. ബ്രിട്ടീഷ് പൗരത്വമുള്ള ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈ ക്കോടതി യെ സമീപിച്ചിരിക്കുകയാണ്. ജാമ്യം ലഭിച്ചാല്‍ ഹരീഷ് രാജ്യം വിടാന്‍ സാധ്യതയുണ്ടെന്ന് ശോഭ പറയുന്നു.