രാജീവ് ദേവരാജ് മീഡിയ വണ്ണില്‍ നിന്ന് മാതൃഭൂമി ന്യൂസിലേക്ക് പോയതിന്റെ ഒഴിവിലാണ് പ്രമോദ് രാമന്റെ നിയമനം. ഇന്ത്യയില്‍ സാറ്റലൈറ്റ് ചാനലില്‍ ആദ്യമായി തത്സമയ വാര്‍ത്ത വായിച്ച മാധ്യമപ്രവര്‍ത്തകനാണ് പ്രമോദ് രാമന്‍
തിരുവനന്തപുരം : മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പ്രമോദ് രാമന്‍ മനോരമ ന്യൂസില്‍ നിന്ന് രാജി വച്ച് മീഡിയ വണ്‍ എഡിറ്ററായി ചുമതലയേല്‍ക്കും. മനോരമ ന്യൂസ് സീനിയര്‍ കോര്‍ഡിനേറ്റിങ് എഡിറ്ററാണ് പ്രമോദ് രാമന്‍. ജൂലൈ ഒന്നിന് പ്രമോദ് രാമന്‍ മീഡിയ വണ്‍ എഡിറ്ററായി ചുമത ലയേല്‍ക്കും.
രാജീവ് ദേവരാജ് മീഡിയ വണ്ണില്‍ നിന്ന് മാതൃഭൂമി ന്യൂസിലേക്ക് പോയതിന്റെ ഒഴിവിലാണ് പ്രമോദ് രാമന്റെ നിയമനം. ഇന്ത്യയില്‍ സാറ്റലൈറ്റ് ചാനലില്‍ ആദ്യമായി തത്സമയ വാര്‍ത്ത വായിച്ച മാധ്യമ പ്രവര്‍ത്തകനാണ് പ്രമോദ് രാമന്‍.
ഏഷ്യാനെറ്റിന് വേണ്ടി 1995 സെപ്തംബര്‍ 30ന് ഫിലിപ്പൈന്‍സില്‍ നിന്നായിരുന്നു വാര്‍ത്താവതര ണം. കേരള പ്രസ് അക്കാദമിയില്‍ നിന്ന് 1989-1990 ബാച്ചില്‍ ജേര്‍ണലിസം പൂര്‍ത്തിയാക്കിയ പ്ര മോദ് രാമന്‍ ദേശാഭിമാനിയിലായിരുന്നു തന്റെ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് സദ് വാര്‍ ത്ത ദിനപത്രത്തിലും പ്രവര്‍ത്തിച്ചു. ഏഷ്യാനെറ്റ് ആരംഭിച്ചപ്പോള്‍ മുതല്‍ ചാനലിലെത്തി.
ഇന്ത്യാവിഷന്‍ ആരംഭിച്ചപ്പോള്‍ എഡിറ്റോറിയല്‍ ടീമില്‍ പ്രമോദ് രാമന്‍ ഉണ്ടായിരുന്നു. പിന്നീടാണ് മനോരമ ന്യൂസിന്റെ ഭാഗമാകുന്നത്.