സുധാകരന് കെ പി സി സി പ്രസിഡന്റായിരുന്നപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ ഗുണ്ടാ യിസം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കോണ്‍ഗ്രസ് ക്രിമിനല്‍ സ്വഭാവ ത്തിലേക്ക് മാറുന്നതി ന്റെ ഭാഗമായുള്ള വാക്കുകളാണ് ഇപ്പോള്‍ അദ്ദേഹത്തില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്നതെന്ന് എ വിജയരാഘവന്‍
തിരുവനന്തപുരം : കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റേത് തെരുവ് ഗുണ്ടയുടെ ഭാഷയെന്ന് സി പി എം ആക്ടിങ് സെക്രട്ടറി എ വിജയ രാഘവന്‍. അദ്ദേഹത്തിന്റെ വാക്കുകള്‍ ഗുണം ചെയ്യുമോ യെന്ന് അവരുടെ പാര്‍ട്ടിയാണ് പരിശോധിക്കേണ്ടത്. സുധാകരന്‍ കെ പി സി സി പ്രസിഡന്റായിരു ന്നപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ ഗുണ്ടായിസം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കോണ്‍ഗ്രസ് ക്രിമിനല്‍ സ്വഭാവ ത്തിലേക്ക് മാറുന്നതിന്റെ ഭാഗമായുള്ള വാക്കുകളാണ് ഇപ്പോള്‍ അ ദ്ദേഹത്തില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്നതെന്നും എ വിജയരാഘവന്‍ പ്രതി കരിച്ചു.
കെപിസിസി പ്രസിഡന്റായി സുധാകരനെ നിയമിച്ചവര്‍ക്ക് ഇതിന് മറുപടി പറയാനുള്ള ബാധ്യത യുണ്ട്.നാട്ടുകാര്‍ ഇത് അംഗീകരിക്കില്ല എന്ന് മനസിലാക്കുന്നത് നല്ലതാണ്. മുഖ്യമന്ത്രിയെ കേരള ത്തിലെ ജനങ്ങള്‍ ദശാബ്ദങ്ങളായി അറിയുന്നതാണ്. അദ്ദേഹം കേരളത്തിലെ ഇടതുപക്ഷ തുടര്‍ ഭരണത്തിന് നേതൃത്വം കൊടുത്ത ഭരണാധികാരിയുമാണ്. സ്വന്തം സ്ഥാനം ഉറപ്പിക്കാന്‍ മുഖ്യമന്ത്രി യെ പ്രതിദിനം കടന്നാക്രമിക്കുന്ന നില യാണ് സുധാകരന്. അത് നിര്‍ത്തുന്നത് കോണ്‍ഗ്രസി നും സുധാകരനും നല്ലതാകുമെന്ന് എ വിജയരാഘവന്‍ മുന്നറിയിപ്പ് നല്‍കി.
പൊതുജീവിതത്തില്‍ കാത്തുസൂക്ഷിക്കേണ്ട സ്വഭാവഗുണമല്ല കെ സുധാകരനിലൂടെ പുറത്തുവ രുന്നത്. അടിച്ചു തൊഴിച്ചു ചവുട്ടി എന്നൊക്കെയു ള്ളത് തെരുവുഗുണ്ടയുടെ ഭാഷയാണ്. കെപിസി സിയുടെ അധ്യക്ഷന്‍ ഈ നിലയില്‍ തരം താണുപോയത് ചരിത്രത്തിന്റെ വിരോധാഭാസമാണെന്ന് വിജയ രാഘവന്‍ പറഞ്ഞു.