കണ്ണൂരില്‍ നിന്ന് ഏഴര ലക്ഷം രൂപയാണ് അന്വേഷണ സം ഘം കണ്ടെടുത്തത്. പ്രതിക ളായ ബഷീര്‍, റൗഫ്, സജീഷ് എന്നിവരെ ജയിലില്‍ വെച്ച് ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാന ത്തില്‍ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.
കണ്ണൂര്‍ : കൊടകര കള്ളപ്പണകവര്‍ച്ചകേസില്‍ കൂടുതല്‍ കവര്‍ച്ചാ പണം കണ്ടെത്തി. കണ്ണൂരില്‍ നിന്ന് ഏഴര ലക്ഷം രൂപയാണ് അന്വേഷണ സം ഘം കണ്ടെടുത്തത്. പ്രതികളായ ബഷീര്‍, റൗഫ്, സജീഷ് എന്നിവരെ ജയിലില്‍ വെച്ച് ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാന ത്തില്‍ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. ഇതോടെ കവര്‍ച്ച ചെയ്യപ്പെട്ട ഒന്നരക്കോടി യോളം രൂപ പോലീസ് പിടിച്ചെടുത്തു. മൂന്നരക്കോടിയില്‍ ഇനി രണ്ട് കോടി രൂപ കണ്ടെടുക്കാനുണ്ട്. ഇതിനായി കണ്ണൂരിലും കോഴിക്കോടും ഇന്ന് പരിശോധന തുടരും.
അതേസമയം ധര്‍മരാജന്‍ അന്വേഷണ സംഘം മുമ്പാകെ ബിസിനസ് സംബന്ധമായ രേഖകളുടെ പകര്‍പ്പുകള്‍ ഹാജരാക്കി.െൈ സപ്ലകോയില്‍ വിതരണക്കാരനായതിന്റെ രേഖകളാണ് ഹാജരാക്കി യത്. രേഖകളുടെ ഒറിജിനല്‍ ഹാജരാക്കന്‍ അന്വേഷണ സംഘം ധര്‍മരാജനോട് ആവശ്യ പ്പെട്ടിട്ടു ണ്ട്.
കൊടകര കുഴല്‍പ്പണ കവര്‍ച്ച കേസില്‍ ജയിലില്‍ കഴിയുന്ന മൂന്ന് പ്രതികള്‍ കടമായി നല്‍കിയ തും സൂക്ഷിയ്ക്കാന്‍ ഏല്‍പിച്ചതുമായ പണമാണ് അന്വേഷണ സംഘം കണ്ടെടുത്തത്.