English हिंदी

Blog

thodupuzha death

കൂത്താട്ടുകുളം സ്വദേശി നിഖിലിന്റെ മൃതദേഹമാണ് കണ്ടെടുത്തത്.യുവാവിനൊപ്പം യാത്ര ചെ യ്ത യുവതിയുടെ മൃതദേഹം നേരത്തെ കണ്ടെടുത്തിരുന്നു.യുവതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല

തൊടുപുഴ:കാഞ്ഞാറില്‍ ഒഴുക്കില്‍പെട്ട കാറിലുണ്ടായിരുന്ന യുവാവിന്റെയും യുവതിയുടെയും മൃതദേ ഹങ്ങള്‍ കണ്ടെത്തി.യുവതിയുടെ മൃതദേഹം കണിയാന്‍ തോട്ടില്‍ നിന്നാണ് വീണ്ടെടുത്തത്. കൂത്താട്ടു കുളം സ്വദേശി നിഖിലിന്റെ (27) മൃതദേഹമാണ് കണ്ടെടുത്തത്. യുവാവിനൊപ്പം യാത്ര ചെയ്ത യുവതിയു ടെ മൃതദേഹം നേരത്തെ കണ്ടെടുത്തിരുന്നു.അഗ്‌നിശമനസേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് പി ന്നീട് നടത്തിയ തിരച്ചിലിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

Also read:  ലൈഫ് മിഷന്‍ അധോലോക ഇടപാട്; ശിവശങ്കറിന് പങ്കെന്ന് സിബിഐ

കാര്‍ കിടന്നതിന്റെ നൂറു മീറ്റര്‍ മാറി മരങ്ങള്‍ ഒടിഞ്ഞു കിടക്കുന്നിടത്ത് നിന്നായിരുന്നു യുവാവിന്റെ മൃത ദേഹം കണ്ടെടുത്തത്. ഇദ്ദേഹത്തിനൊപ്പം ജോലിചെയ്യുന്ന യുവതി യാണ് ഒപ്പം ഉണ്ടായിരുന്നതെന്നാണ് വിവരം. ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. തൊടുപുഴ റജിസ്‌ട്രേഷനിലുള്ള വെളള സ്വിഫ്റ്റ് കാറാ ണ് ഒഴുക്കില്‍പ്പെട്ടത്. റെന്റിന് എടുത്തകാറിലായിരുന്നു ഇവരുടെ യാത്ര. യുവതിയെക്കുറിച്ചുള്ള കൂടുത ല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Also read:  സെക്രട്ടറിയേറ്റിലെ തീപിടിത്തത്തില്‍ അസ്വാഭാവികതയില്ലെന്ന് പോലീസ്; അട്ടിമറിയെന്നതില്‍ സംശയമില്ലെന്ന് ചെന്നിത്തല

മുകളില്‍നിന്ന് ഒലിച്ചുവന്ന മലവെള്ളത്തിന് ഇടയില്‍പ്പെട്ട കാര്‍ മുന്നങ്കവയലിന് സമീപമുള്ള സുരക്ഷാ ഭിത്തിയില്‍ ഇടിച്ചുനിന്നു. മലവെള്ളത്തിന്റെ ശക്തിയില്‍ സുരക്ഷാ ഭി ത്തി തകര്‍ത്ത് കാറും യാത്രികരും ഒലിച്ചുപോകുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം.അതിശക്തമായ ഒഴുക്കായിരു ന്നു പാലത്തിന്റെ ഭാഗത്ത് ഉണ്ടായി രുന്നത്. കാര്‍ കലുങ്കില്‍ ഇടിച്ചു നില്‍ക്കുന്ന രീതിയിലായിരുന്നു. ഇതി ല്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ രണ്ടു പേരും പുഴയിലേക്ക് വീണു പോയതാകാം എന്നാ ണ് വിവരം.

Also read:  കോവിഡ് വ്യാപന നിയന്ത്രണം;ആക്ഷന്‍ പ്ലാനുമായി കേരളാ പോലീസ്

വെള്ളം താഴ്ന്നപ്പോള്‍ ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേ ഹങ്ങള്‍ കണ്ടെത്തിയത്.പ്രദേശത്ത് ഇപ്പോഴും കനത്ത മഴ തുട രുകയാണ്. കാര്‍ വടംകെട്ടി പുഴയില്‍ തന്നെ നിര്‍ത്തിയിരിക്കുകയാണ്. പുറത്തേക്കെടുക്കുക എന്നത് ശ്രമകരമാണ്. നിഖിലാണ് വാഹനം റെന്റിന് എടുത്തതെന്നാണ് അറിയുന്നത്. സ്ഥാപനവുമായി ബന്ധപ്പെട്ടപ്പോഴാണ്&ിയുെ;യുവാവിന്റെ വിവരങ്ങള്‍ ലഭിച്ചത്.