സംസ്ഥാനത്തെ അതി തീവ്ര മേഖലകളിലൊഴികെ മറ്റെല്ലായിടങ്ങളിലും പൂര്‍ണ്ണമായ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇന്ന് അവസാനിക്കും. നാളെ മുതല്‍ രോഗവ്യാപനം കൂടിയ പ്രദേശങ്ങളില്‍ ക്ലസ്റ്ററുകള്‍ തിരിച്ചുള്ള നിയന്ത്രണങ്ങളാണ് ഇനിയുണ്ടാവുക
ഇളവുകള്‍ ഇങ്ങനെ :
- 30ന് മുകളില്‍ കോവിഡ് രോഗികളുള്ള മേഖലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍
- ടിപിആര്‍ 20ന് മുകളിലാണെങ്കില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍
- ടിപിആര്‍ 8നും 20നും ഇടയില്‍ ആണെങ്കില്‍ ഭാഗിക നിയന്ത്രണം
- എട്ടില്‍ താഴെയുള്ള മേഖലകളില്‍ നിയന്ത്രണങ്ങള്‍ ഇല്ല
- ശനിയും ഞായറും സംസ്ഥാനത്ത് പൂര്‍ണ ലോക്ക്ഡൗണ്‍
- 17മുതല്‍ മിതമായ രീതിയില്‍ പൊതുഗതാഗതം
- വിവാഹ, മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്ക് മാത്രമായിക്കും അനുവദം
- ആള്‍ക്കൂട്ടങ്ങളും പൊതുപരിപാടികളും അനുവദിക്കില്ല
- പൊതുമേഖല ,സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ 25 ശതമാനം പേരെ അനുവദിക്കും
- കടകള്‍ രാലിലെ ഏഴുമുതല്‍ വൈകുന്നേരം ഏഴുവരെ പ്രവത്തിക്കാം
- അക്ഷയ കേന്ദ്രങ്ങള്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ പ്രവര്‍ത്തിക്കും
- പൊതുപരീക്ഷകള്‍ അനുവദിക്കും
- ബെവ് കോ ഔട്ട്ലറ്റുകളും, ബാറുകളും രാവിലെ 9 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തിക്കും
- റസ്റ്റോറന്റുകളില്‍ ഹോം ലെഡിവറി, ടേക്ക് എവെ തുടരും
- വിനോദ സഞ്ചാരം അനുവദിക്കില്ല.
തിരുവനന്തപുരം: സംസ്ഥാനത്തെ അതി തീവ്ര മേഖലകളിലൊഴികെ മറ്റെല്ലായിടങ്ങളിലും പൂര്‍ ണ്ണമായ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇന്ന് അവസാനിക്കും. നാളെ മുതല്‍ രോഗവ്യാപനം കൂടിയ പ്രദേശങ്ങളില്‍ ക്ലസ്റ്ററുകള്‍ തിരിച്ചുള്ള നിയന്ത്രണങ്ങളാണ് ഇനിയുണ്ടാവുക. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് തദദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിക്കും. 30ന് മുകളില്‍ കോവിഡ് രോഗി കളുള്ള മേഖലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ആയിരിക്കും. ടിപിആര്‍ 20ന് മുകളിലാണെങ്കില്‍ സ മ്പൂര്‍ണ ലോക്ഡൗണ്‍, 8നും 20നും ഇടയില്‍ ആണെങ്കില്‍ ഭാഗിക നിയന്ത്രണം, എട്ടില്‍ താഴെയു ള്ള മേഖലകളെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യും.
ടെസ്റ്റ് പൊസിറ്റീവിറ്റി നിരക്ക് 8ല്‍ താഴെയുള്ള മേഖലകളില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ 25 ശതമാനം ഹാജരില്‍ പ്രവര്‍ത്തിക്കും. എല്ലാ കടകളും തുറക്കാം. ഓട്ടോ ടാക്‌സി സര്‍വീസുകള്‍ക്കും അനുമതി യുണ്ട്. ബീവറേജസ് ഔട്ട്‌ലറ്റുകളും തുറക്കും. 8 മുതല്‍ 20വരെ ടിപിആര്‍ നിരക്കുള്ള മേഖലകളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതി. ഓട്ടോ ടാക്‌സി സര്‍വീ സുകള്‍ അനുവദിക്കില്ല. ബീവറേജസ് ഔട്ട്‌ലറ്റുകള്‍ തുറക്കും. 20നും 30നും ഇടയില്‍ ടിപിആര്‍ ഉള്ള സി വിഭാഗത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാണ്. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ എല്ലാ ദിവസും തുറക്കാം. ചെരിപ്പ്കടകള്‍, സ്റ്റേഷനറി, തുണിക്കടകള്‍ എന്നിവക്ക് വെള്ളിയാഴ്ച മാത്രമാണ് അനുമതി. ഹോട്ടലുകള്‍ക്ക് രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെ പാഴ്‌സല്‍ വില്‍ക്കാന്‍ അനുമ തിയുണ്ട്.
എ,ബി,സി മേഖലകള്‍ ശനിയും ഞായറും സമ്പൂര്‍ണ്ണ ലോക്ഡൗണിലാകും. മുപ്പതിന് മേല്‍ ടിപി ആറുള്ള അതിതീവ്രമേഖലകളില്‍ എല്ലാ ദിവസവും പൂര്‍ണ്ണ ലോക്ഡൗണ്‍ തുടരും. കോഴി ക്കോട്, കണ്ണൂര്‍, ഇടുക്കി, വയനാട്, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ ടിപിആര്‍ മുപ്പതില്‍ കൂടുതലുളള തദ്ദേശ സ്ഥാപനങ്ങളില്ല.
ഇന്ന് മുതല്‍ സംസ്ഥാനത്ത് 30 ട്രെയിനുകള്‍ കൂടി സര്‍വീസ് പുനരാരംഭിക്കും. കോഴിക്കോട് – തിരുവ നന്തപുരം ജനശതാബ്ദി, എറണാകുളം – കണ്ണൂര്‍ ഇന്റര്‍സിറ്റി, വേണാട് എക്‌സ്പ്രസ്, വഞ്ചിനാട് എ ക്‌സ്പ്ര സ്, കൊച്ചുവേളി – മൈസൂര്‍ പ്രതിദിന ട്രെയിന്‍, പാലരുവി എക്‌സ്പ്രസ്, തിരുവനന്തപുരം – മംഗ ലാപുരം എക്‌സപ്രസ്, എറണാകുളം – ബംഗലുരു ഇന്റര്‍സിറ്റി എന്നീ ട്രെയിനുകളാണ് പ്രധാ നമായും സര്‍വീസ് വീണ്ടും തുടങ്ങുന്നത്. കൊച്ചുവേളി ലോകമാന്യതിലക് എക്‌സ്പ്രസ് ഈ മാസം 27ന് ശേഷം ഓടിത്തുടങ്ങും.