രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം നിയന്ത്രണവിധേയമാകുന്നതിനിടയിലാണ് പുതിയ ജനിതകമാറ്റം ആശങ്കകള്‍ക്കിടയാക്കുന്നത്
ന്യൂഡല്‍ഹി : ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡ് വൈറസിന്റെ ഡെല്‍റ്റ വകഭേദത്തിന് ജനിത കമാറ്റം സംഭവിച്ചതായി റിപോര്‍ട്ടുകള്‍. ഡെല്‍റ്റ പ്ലസ് (B.1.617.2.1) എന്ന് പേരുള്ള പുതിയ വകഭേ ദമാണ് രാജ്യത്ത് കണ്ടെത്തിയിരിക്കുന്നത്. യുകെ സര്‍ക്കാരിന് കീഴിലുള്ള പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ട് നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കോവിഡ് രോഗികള്‍ക്ക് നല്‍കുന്ന മോണോക്ലോണല്‍ ആന്റിബോഡി മിശ്രിതം ഡെല്‍റ്റ പ്ലസിനെ തിരെ ഫലപ്രദമാകില്ലെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ഇന്ത്യയില്‍ രണ്ടാം വ്യാപനം അതിരൂ ക്ഷമാകാന്‍ കാരണം ഇതാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. പഠന റിപ്പോര്‍ട്ട് പ്രകാരം ജൂണ്‍ ഏഴു വരെ ആറു പേരിലാണ് ഈ വകഭേദം സ്ഥിരീകരിച്ചത്. അതിവേഗത്തിലാണ് ഈ വകഭേദത്തിന്റെ വ്യാപനമെന്നും പഠനം വ്യക്തമാ ക്കുന്നു. രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം നിയന്ത്രണ വിധേ യമാകുന്നതിനിടയിലാണ് പുതിയ ജനിതകമാറ്റം ആശങ്കകള്‍ക്കിടയാക്കുന്നത്.
അതേസമയം രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം മുക്കാല്‍ ലക്ഷത്തില്‍ താഴെ എത്തി. 24 മണിക്കൂറിനിടെ 70,421 പേര്‍ക്കാണ് രോഗം സ്ഥിരീ കരിച്ചത്. 72 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ കണക്കാണിത്. കോവിഡ് ബാധിച്ച് ഇന്നലെ 3921 പേര്‍ മരിച്ചു.












