ഐ.എസില്‍ ചേര്‍ന്ന് ഭര്‍ത്താക്കന്മാര്‍ കൊല്ലപ്പെട്ട മലയാളികളായ സോണിയ സെബാസ്റ്റ്യ ന്‍(അയിഷ), മെറിന്‍ ജേക്കബ് (മറിയം) നിമിഷ ഫാത്തിമ,റഫീല എന്നിവരാണ് അഫ്ഗാന്‍ ജയിലില്‍ കഴിയുന്നത്.
ന്യൂഡല്‍ഹി: ഐ.എസില്‍ ചേര്‍ന്ന മലയാളി വനിതകള്‍ ഉള്‍പ്പെടെയുള്ളവരെ രാജ്യത്തേക്ക് തിരി കെ കൊണ്ട് വരില്ലെന്ന് ഇന്ത്യ. അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന നാല് വനിതകളെ നാട്ടിലേക്ക് കൊ ണ്ടുവരണമെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഇന്ത്യ നിലപാട് വ്യക്ത മാക്കിയത്. കുടുംബ സഹിതം അഫ്ഗാനില്‍ ഐ.എസിനായി പ്രവര്‍ത്തിക്കവേ ഭര്‍ത്താക്കന്മാര്‍ കൊല്ലപ്പെട്ടവരുടെ വിധവകുളുടെ ആവശ്യമാണ് വിദേശകാര്യവകുപ്പ് നിരാകരിച്ചത്. അഫ്ഗാന്‍ ഭരണകൂടത്തിന്റെ അഭ്യര്‍ത്ഥനയും ഇന്ത്യ തള്ളി. നാലു വനിതകളുടെ കാര്യത്തിലാണ് ഇന്ത്യ നിഷേധക്കുറിപ്പ് ഇറക്കുകയും ചെയ്തു.
മലയാളികളായ സോണിയ സെബാസ്റ്റ്യന്‍(അയിഷ), മെറിന്‍ ജേക്കബ് (മറിയം) നിമിഷ ഫാത്തി മ,റഫീല എന്നിവരാണ് അഫ്ഗാന്‍ ജയിലില്‍ കഴിയുന്നത്. ഇവര്‍ക്കൊപ്പം രണ്ടു ഇന്ത്യന്‍ വനിത കളും ഒരു പുരുഷനും ജയിലിലുണ്ട്. കുട്ടികള്‍ക്കൊപ്പം അഫ്ഗാന്‍ ജയിലുകളിലുള്ള വിദേശപൗര ന്മാരായ ഭീകരരെ അവരവരുടെ രാജ്യങ്ങളിലേക്ക് മടക്കിവിടാനുള്ള നിരന്തര പരിശ്രമത്തിലാണ് അഫ്ഗാന്‍ സര്‍ക്കാര്‍.
2016 – 18 കാലയളവില്‍ അഫ്ഗാനിലെ ഐ.എസ് ശക്തികേന്ദ്രമായ ഖൊറാസാന്‍ മേഖലയില്‍ ഭര്‍ ത്താക്കന്മാര്‍ക്കൊപ്പം എത്തിയവരാണ് ഇവര്‍ നാലുപേരും. അഫ്ഗാനിസ്ഥാനിലുണ്ടായിരുന്ന വിവി ധ ഏറ്റുമുട്ടലുകളില്‍ വെച്ച് ഇവരുടെ ഭര്‍ത്താക്കന്മാര്‍ കൊല്ലപ്പെടുകയായിരുന്നു. 2019 ഡിസംബറി ലാണ് സോണിയ സെബാസ്റ്റ്യന്‍, മെറിന്‍ ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവര്‍ അഫ്ഗാന്‍ പൊലീസിന് കീഴടങ്ങുന്നത്. തുടര്‍ന്ന് ഇവരെ കാബൂളിലെ ജയിലില്‍ തടവില്‍ പാര്‍പ്പിച്ചു. നിരവധി സ്ത്രീകളേയും കുട്ടികളേയും സൈന്യം കാബൂളിലെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. കേരളത്തി ല്‍ നിന്നുള്ള വനിതകളടക്കമാണ് ഇന്ത്യയിലേക്ക് തിരികെ എത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്.
2019 ഡിസംബറില്‍ കാബൂളില്‍ വെച്ച് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ കുട്ടികള്‍ക്കൊപ്പം കഴി യുന്ന നാലുവനിതകളെയും കണ്ടിരുന്നു.എല്ലാവരും കടുത്ത മതമൗലികവാദികളാണെന്ന് അന്വേ ഷണ സംഘത്തിന് ബോദ്ധ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ ഇന്ത്യയെ വഞ്ചിച്ചുകൊണ്ട് ആഗോള ഭീക രതയ്ക്കായി പോയവരെ തിരികെ സ്വീകരിക്കാനാവില്ലെന്ന കര്‍ശന നിലപാടാണ് ഇന്ത്യ സ്വീകരിച്ചി രിക്കുന്നത്.
13 രാജ്യങ്ങളില്‍ നിന്നായി 408 പേരാണ് അഫ്ഗാനില്‍ ഐ.എസില്‍ ഭീകരരായി എത്തിപ്പെട്ട് ജയി ലിലുള്ളത്. ഇതില്‍ ഏഴുപേര്‍ ഇന്ത്യക്കാരാണ്. 16 ചൈനീസ് പൗരന്മാരും 299 പാകിസ്താനികളും ജയി ലിലുണ്ട്. രണ്ടു ബംഗ്ലാദേശികളും രണ്ടു മാലിദ്വീപു നിവാസികളും ഇവര്‍ക്കൊപ്പമുണ്ട്.












