മരംമുറിയില്‍ ഗൂഢാലോചനയുള്ളതായും വിശദമായ അന്വേഷണം വേണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കി
തിരുവനന്തപുരം : മുട്ടില്‍ മരംമുറിക്കേസിന്റെ ഉന്നതതല അന്വേഷണസംഘത്തെ നയിക്കാന്‍ ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി. എസ്. ശ്രീജിത്തിനെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്. മരം മുറിയില്‍ ഗൂഢാലോചനയുള്ളതായും വിശദമായ അന്വേഷണം വേണമെന്നും സര്‍ക്കാര്‍ ഉത്ത രവില്‍ വ്യക്തമാക്കി. മരംമുറിയില്‍ ഗൂഢാലോചന നടന്നെന്ന് സംശയിക്കുന്നതായും സര്‍ക്കാര്‍ ഉത്തരവ് വ്യക്തമാക്കുന്നുണ്ട്.
അതേസമയം മുട്ടില്‍ മരംമുറിക്കേസില്‍ മുന്‍ റവന്യൂ, വനം മന്ത്രിമാര്‍ക്ക് വീഴ്ച പറ്റിയില്ലെന്ന് സിപിഐയുടെ വിശദീകരണം.ഇ. ചന്ദ്രശേഖരനും, കെ. രാജുവിനും തെറ്റ് പറ്റിയിട്ടില്ലെന്ന് സിപിഎമ്മിനെ അറിയിച്ചു. റവന്യുവകുപ്പ് ഉത്തരവ് ഇറക്കിയത് പാര്‍ട്ടിയില്‍ ചര്‍ച്ചചെയ്ത ശേഷമാണ്. പോരായ്മ കണ്ടപ്പോള്‍ പിന്‍വലിച്ചെന്നും ഉദ്യോഗസ്ഥ വീഴ്ച അന്വേഷിക്കുമെന്നും സിപിഐ വ്യക്തമാക്കി.
കര്‍ഷകര്‍ക്ക് സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അവര്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ വേണമെ ങ്കില്‍ മുറിക്കാം എന്നുള്ള ഉദ്ദേശത്തില്‍ സര്‍വകക്ഷി തീരുമാന പ്രകാരം ഇറക്കിയ ഉത്തരവായിരു ന്നു വ്യാപക മരംമുറിക്കലിലേക്ക് നയിച്ചത്. ഉത്തരവിനെ ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്ത് വ്യാപകമായി മരംമുറി നടത്തുകയും ചെയ്തു. ഈ തിരിച്ചറിവില്‍ സര്‍ക്കാര്‍ വിവാദ ഉത്തരവ് പിന്‍വലിക്കുകയും ചെയ്തു. ഇത് ആരാണ് ചെയ്തത്? ഉദ്യോഗ സ്ഥര്‍ക്ക് ഇതില്‍ പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അന്വേ ഷിക്കാനാണ് ക്രൈം ബ്രാഞ്ച്, വിജിലന്‍സ്, വനംവകുപ്പ് എന്നിവിട ങ്ങളില്‍നിന്നുള്ള പ്രതിനിധി കളെ ഉള്‍പ്പെടുത്തി ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഏതൊക്കെ അംഗങ്ങള്‍ സംഘത്തില്‍ വേണമെന്ന് അതത് വകുപ്പ് തീരുമാനിക്കും.