സമൂഹ മാദ്ധ്യമത്തിലേക്ക് വീഡിയോ ചിത്രീകരിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാത കത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനിടെ പ്രകോപിതനായ ഷാനവാസ് ആതിരയുടെ ദേഹത്ത് മണ്ണെ ണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു
കൊല്ലം : യുവതിയെ കൂടെ താമസിച്ചിരുന്ന കാമുകന്‍ തീ കൊളുത്തി കൊന്നു. 28കാരി കൊല്ലം ഇ ടമുളയ്ക്കല്‍ സ്വദേശി ആതിരയാണ് മരിച്ചത്.യുവതിയോടൊപ്പം താമസിച്ചിരുന്ന ഷാനവാസ് (32) പൊ ള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഗുരുതരമായി പൊള്ളലേറ്റ ആതിര ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരി ച്ചത്. ഷാനവാസാണ് തീ കൊളുത്തിയതെന്ന് ആതിര പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സമൂഹ മാദ്ധ്യമത്തിലേക്ക് വീഡിയോ ചിത്രീകരിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതക ത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനിടെ പ്രകോപിതനായ ഷാനവാസ് ആതിരയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
ചൊവ്വാഴ്ച വൈകീട്ട് ഏഴു മണിയോടെ ഇരുവരും തമ്മില്‍ വഴക്കുണ്ടായി.തുടര്‍ന്ന് ഷാനവാസ് ആതി രയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ദേഹത്തു തീ പടര്‍ന്ന് വീട്ടില്‍ ഓടുന്ന ആതിര യെയാണ് കണ്ടത്. ഇ രുവരെയും നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ഇരുവരും രണ്ടു വര്‍ഷമായി ഒന്നിച്ചുകഴിയുകയായിരുന്നു. ആറു മാസം പ്രായമുള്ള കുഞ്ഞും ഇവര്‍ ക്കുണ്ട്. ആതിരയും ഷാനവാസും നേരത്തേ വേറെ വിവാഹം കഴിച്ചിരുന്നു. അതില്‍ ഇരുവര്‍ക്കും രണ്ടു കുട്ടികള്‍ വീതമുണ്ട്.