പ്രതിക്കെതിരെ കേസെടുത്ത് പൊലിസ് തൃശൂരിലെത്തി അന്വേഷണം നടത്തിയെങ്കിലും ഇയാള്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് നിലവിലുണ്ട്
കൊച്ചി : യുവതിയെ ഫ്‌ളാറ്റില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലിസ് നടപടിയില്ല. പ്രതി തൃശൂര്‍ സ്വദേശി മാര്‍ട്ടിന്‍ ജോസഫ് പുലി ക്കോട്ടില്‍ ഒളിവിലാണെന്നാണ് പൊലീസ് വിശദീകരണം. യുവതി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ പരാതി നല്‍കി രണ്ട് മാസമാസമായിട്ടും പൊലീസ് പ്രതിയെ പിടികൂടിയില്ല.
പ്രതിക്കെതിരെ കേസെടുത്ത് പൊലിസ് തൃശൂരിലെത്തി അന്വേഷണം നടത്തിയെങ്കിലും ഇയാള്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് നിലവിലുണ്ട്. പ്രതിയും കണ്ണൂര്‍ സ്വദേശിയായ യുവതിയും ഒരു വര്‍ഷത്തോളമായി കൊച്ചിയില്‍ ഒരുമി ച്ച് കഴിയുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. പ്രതി മാര്‍ക്കറ്റിങ് രംഗത്തും യുവതി മോഡലിങ് മേഖലയിലും ജോലി ചെയ്ത് വരികയായി രുന്നു.
ഇതിനിടെ ഇരുവരും സാമ്പത്തിക ഇടപാടിന്റെ പേരില്‍ തെറ്റി. തുടര്‍ന്നാണ് പരാതിക്ക് കാരണമായ സംഭവങ്ങള്‍ ഉണ്ടായെതെന്ന് പൊലീസ് പറയുന്നു. ഉപദ്രവത്തെ തുടര്‍ന്ന് ഫ്‌ളാറ്റില്‍ നിന്ന് പോകാന്‍ ശ്രമിച്ചെങ്കിലും പ്രതി അനുവദിച്ചില്ലെന്ന് യുവതി വ്യക്തമാക്കുന്നു. ദിവസങ്ങളോളം മുറിയി ല്‍ പൂട്ടിയിട്ട് ക്രൂരമായ ലൈംഗികാതിക്രമത്തിനും ഇരയാക്കി.
പ്രതി തന്റെ നഗ്‌ന ദൃശ്യങ്ങള്‍ ചിത്രീകരിച്ചതായും യുവതി പറയുന്നു. ഫ്‌ളാറ്റില്‍ നിന്നും പ്രതിയുടെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങിയ യുവതി വീട്ടില്‍ വിവരമറിയിക്കുകയും പൊലീസില്‍ പരാതിപ്പെടുക യുമായിരുന്നു. ഇതോടെ മാര്‍ട്ടിന്‍ ഒളിവില്‍പോയി. ഇയാള്‍ക്ക് വേണ്ടി അന്വേഷണം തുടരുകയാ ണെന്ന് പൊലീസ് അറിയിച്ചു.