പന്ത്രണ്ട് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച കാലടി പാറപ്പുറത്തുള്ള മേരിമാതാ എന്ന അരിമില്ലാണ് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് രഹസ്യമായി പ്രവര്‍ത്തിച്ചത്
കൊച്ചി : കോവിഡ് സ്ഥിരീകരിച്ച ജീവനക്കാരുള്ള അരിമില്ല് രഹസ്യമായി പ്രവര്‍ത്തിച്ചിരുന്നത് നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പൂട്ടി സീല്‍ ചെയ്തു. പന്ത്രണ്ട് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച കാലടി പാറപ്പുറത്തുള്ള മേരിമാതാ എന്ന അരിമില്ലാണ് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് രഹസ്യമായി പ്രവര്‍ത്തിച്ചത്.
ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടും അരിമില്ല് താല്‍കാലികമായി അടക്കാന്‍ മില്ലുടമ തയ്യാ റായില്ല. ലോക്ഡൗണ്‍ മാനദണ്ഡ പ്രകാരം അരിമില്ലുകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ ആരോഗ്യ വകുപ്പ് അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ കോവിഡ് സ്ഥിരീകരിച്ചിട്ടും മില്ലുടമ തുറന്നു പ്രവ ര്‍ത്തിക്കുകയായിരുന്നു. മില്ലിന്റെ ഗെയിറ്റ് പൂട്ടി രഹസ്യമായി പ്രവര്‍ത്തിക്കുകയാ യിരുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പും പഞ്ചായത്ത് ഉദ്യോഗസ്ഥരും ചേര്‍ന്ന് മില്ലില്‍ പരിശോധന നടത്തി. പിന്നീടാണ് ചാക്കുകെട്ടുകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന തൊഴിലാളികളെ കണ്ടെത്തിയത്.
ഉദ്യോഗസ്ഥരെ കണ്ട് ചിലര്‍ ഇറങ്ങിയോടി. മില്ലിലെ തൊഴിലാളികളെ മുഴുവന്‍ ആരോഗ്യവകുപ്പ് ക്വാറന്റീനിലാക്കി. ഇവരെ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയമാക്കും. മില്ലുടമയ്‌ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.