തിരുവനന്തപുരം: നിയമസഭ ചോദ്യോത്തര വേളയില്‍ ഭരണപക്ഷം പ്രതിപക്ഷത്തെ ആ ക്ഷേപിച്ചെന്നു പരാതി. ഭരണപക്ഷം ചോദ്യത്തിലൂടെ അവഹേളിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി
പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ പ്രതിപക്ഷം ദുര്‍ബലപ്പെടുത്തുന്നുവെന്ന പരാമര്‍ശം ചോദ്യത്തില്‍ വന്നതാണു വിവാദമായത്. ആലത്തൂര്‍ എം.എല്‍.എയും സി.പി.എം നേ താവുമായ കെ.ഡി. പ്രസേനന്‍ ആണ് വിവാദ ചോദ്യം ഉന്നയിച്ചത്. ഈ ചോദ്യം അനുവദിക്കരുതെ ന്നു പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല.
സംസ്ഥാനത്തു ഓഖി, നിപ, പ്രളയം, കോവിഡ് ദുരന്തങ്ങളെ നേരിടുന്നതിനായി സര്‍ക്കാര്‍ സ്വീകരി ച്ച നടപടികളെ ദുര്‍ബലപ്പെടുത്താനുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിച്ചുവെന്ന ചോദ്യമാണു വിവാദ മായത്.
ചോദ്യം അനുവദിച്ചതു ലെജിസ്ലേറ്റീവ് സെക്രട്ടേറിയറ്റിന്റെ വീഴ്ചയാണെന്നും റൂള്‍സ് ഓഫ് പ്രൊസീ ജ്യറിന്റെ ലംഘനമാണെന്നുമായിരുന്നു വി.ഡി. സതീശന്‍ പറഞ്ഞത്. ചോദ്യം സഭയില്‍ ഉന്നയിച്ച് രേഖയിലാക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.