തെരഞ്ഞെടുപ്പിനായി അനുവദിച്ച ഫണ്ടില്‍ തിരിമറി നടന്നു. പല മണ്ഡലങ്ങളിലും നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പ്രവര്‍ത്തിക്കാന്‍ ഫണ്ട് ലഭിച്ചില്ല. സംഘടനാ സെക്രട്ടറി ഗണേശ്, കെ സുരേന്ദ്രന്‍, കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ എന്നിവരാണ് എല്ലാം തീരുമാനിച്ചതെന്നും വിമര്‍ശനമുയര്‍ന്നു.
കൊച്ചി : ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും സംസ്ഥാന നേതൃത്വത്തിനുമെതിരെ കോര്‍ കമ്മിറ്റി യോഗത്തില്‍ രൂക്ഷ വിമര്‍ശനം. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം, കൊടകര കുഴ ല്‍പ്പണ കേസ് എന്നീ വിവാദ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ബി ജെപി കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നത്.
തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ പാളിയെന്ന് കൃഷ്ണദാസ് പക്ഷം തുറന്നടിച്ചു. കൊടകര കുഴല്‍പ്പണ കേസ് പാര്‍ട്ടി പ്രതിച്ഛായ തകര്‍ത്തു. തെരഞ്ഞെടുപ്പിനായി അനുവദിച്ച ഫണ്ടില്‍ തിരിമറി നടന്നു. പല മണ്ഡലങ്ങളിലും നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പ്രവര്‍ത്തി ക്കാന്‍ ഫണ്ട് ലഭിച്ചില്ല. സംഘടനാ സെക്രട്ടറി ഗണേശ്, കെ സുരേന്ദ്രന്‍, കേന്ദ്ര സഹമന്ത്രി വി മു രളീധരന്‍ എന്നിവരാണ് എല്ലാം തീരുമാനിച്ചതെന്നും വിമര്‍ശനമുയര്‍ന്നു.
പാര്‍ട്ടിയില്‍ കൂട്ടായ ചര്‍ച്ചകള്‍ നടത്താതെ ഒരു വിഭാഗം നേതാക്കളെ ഇരുട്ടത്ത് നിര്‍ത്തിയെന്ന ഗുരു തര ആരോപണമാണ് ഉന്നയിക്കപ്പെട്ടത്. സംഘടനാ സെക്രട്ടറിയും, സംസ്ഥാന അധ്യക്ഷനും, കേന്ദ്ര മന്ത്രിയും മറ്റും ചേര്‍ന്നെടുക്കുന്ന തീരുമാനങ്ങളാണ് നടന്നത്. കെ സുരേന്ദ്രന്‍ രണ്ട് മണ്ഡല ത്തില്‍ മത്സരിക്കേണ്ടിയിരുന്നില്ല. അത് കേന്ദ്ര നേതൃത്വത്തിന്റെ തലയില്‍ കെട്ടിവയ്‌ക്കേണ്ട. പാര്‍ട്ടിയില്‍ സമഗ്രമായ അഴിച്ചു പണി ആവശ്യമാണെന്നും കൃഷ്ണദാസ് പക്ഷം ആവശ്യപ്പെട്ടു.