ബഡ്ജറ്റില്‍ പറയേണ്ടത് നയപ്രഖ്യാപന പ്രസംഗത്തിലും നയപ്രഖ്യാപന പ്രസംഗത്തില്‍ പറയേ ണ്ടത് ബഡ്ജറ്റിലുമൊക്കെ ആയിട്ടാണ് വന്നിരിക്കുന്നത്. രണ്ട് മണിക്കൂര്‍ നീണ്ട ഇന്നത്തെ നയ പ്ര ഖ്യാപന പ്രസംഗത്തില്‍ ബഡ്ജറ്റിന് സമാനമായ കാര്യങ്ങള്‍ വന്നിട്ടുണ്ട്, സാധാരണ അങ്ങനെ വരാ റില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍
തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നിയമസഭയില്‍ അവതരിപ്പിച്ച നയപ്രഖ്യാപന പ്രസംഗത്തില്‍ സര്‍ക്കാരിന് തുടക്കത്തില്‍ തന്നെ സ്ഥലകാല വിഭ്രാന്തി ഉണ്ടോ എന്ന് സംശയം തോന്നിയതായി പ്രതിപക്ഷ നേതാവ് പറഞ്ഞു. ബഡ്ജറ്റില്‍ പറയേണ്ടത് നയപ്രഖ്യാപന പ്രസംഗത്തിലും നയപ്രഖ്യാപന പ്രസംഗത്തില്‍ പറയേണ്ടത് ബഡ്ജറ്റിലുമൊക്കെ ആയിട്ടാണ് വന്നിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ട് മണിക്കൂര്‍ നീണ്ട ഇന്നത്തെ നയപ്രഖ്യാപന പ്രസംഗത്തില്‍ ബഡ്ജറ്റിന് സമാനമായ കാര്യങ്ങള്‍ വന്നിട്ടുണ്ട്, സാധാരണ അങ്ങനെ വരാറില്ലെന്ന് വി.ഡി സതീശന്‍ പറഞ്ഞു.
കോവിഡ് വ്യാപനം കുറക്കാനായി എന്നാണ് ആദ്യം പറഞ്ഞത്. എന്നാല്‍ മരണ നിരക്ക് കുറയ്ക്കാനായി എന്നാണ് ഇപ്പോഴത്തെ അവകാശവാദം. മരണനിരക്കിനെക്കുറിച്ച് ഐ.എം.എ ഉള്‍പ്പടെയുള്ളവര്‍ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അത് പരിശോധിക്കണം. പോസ്റ്റ് കോവിഡ് മരണ ങ്ങളുടെ കാ ര്യത്തില്‍ പരാതി ഉയരുന്നുണ്ട്. മരണ നിരക്ക് സര്‍ക്കാര്‍ മനപൂര്‍വം കുറച്ചാല്‍ ആനുകൂല്യം കിട്ടാതെ വരും. മഹാമാരിയുടെ പശ്ചാത ലത്തില്‍ പുതിയ ആരോഗ്യനയം പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷം പ്ര തീക്ഷിച്ചു. അതുണ്ടായില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മഹാമാരിയെ സംബ ന്ധിച്ച് ഒരു ഉപാ ധികളും ഇല്ലാത്ത പിന്തുണയാണ് സര്‍ക്കാരിനോട് പ്രതിപക്ഷത്തിന് ഉള്ളത്. മഹാമാരി സംബന്ധിച്ച സര്‍ക്കാരിന്റെ എല്ലാ നടപടികള്‍ക്കും പ്രതിപക്ഷം പിന്തുണ നല്‍കും.
കോവിഡ് മരണ നിരക്കിനെ സംബന്ധിച്ച് ധാരാളം പരാതികള്‍ ഉയര്‍ന്നു വരുന്നുണ്ട്. കോവിഡ് മൂലം മരിക്കുന്ന മാതാപിതാക്കളുടെ കുട്ടികള്‍ക്ക് ആനുകൂല്യം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ മരണ നിരക്ക് സര്‍ക്കാര്‍ മനപൂര്‍വ്വം കുറച്ചു കാണിച്ചാല്‍ ഈ ആനുകൂല്യം കുട്ടികള്‍ക്ക് ലഭിക്കാതെ പോകുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.