ആലുവ സ്വദേശിനി കച്ചംകുഴി വീട്ടില്‍ ജുമൈലത്ത് ഇബ്രാഹീം, എച്ച്.എം.ടി കോളനി ഉല്ലാസ് ഭവനില്‍ ചന്തു എന്നിവരാണ് മരിച്ച എറണാകുളം സ്വദേശികള്‍. മറ്റ് രണ്ടുപേര്‍ പത്തനംതിട്ട സ്വദേശികളാണ്. ഇവര്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ സ്വീകരിച്ചവരാണ്.
കൊച്ചി: ബ്ലാക്ക് ഫംഗസ് (മ്യൂക്കര്‍മൈക്കോസിസ്) രോഗബാധിതരായി എറണാകുളം, കോട്ടയം ജില്ലകളിലെ വിവിധ ആശുപത്രികളില്‍ ചികിത്സയി ലുണ്ടായിരുന്ന നാലുപേര്‍ മരിച്ചു. ആലുവ സ്വദേശിനി കച്ചംകുഴി വീട്ടില്‍ ജുമൈലത്ത് ഇബ്രാഹീം (50), എച്ച്.എം.ടി കോളനി ഉല്ലാസ് ഭവനില്‍ ചന്തു (77) എന്നിവരാണ് മരിച്ച എറണാകുളം സ്വദേശികള്‍.
മറ്റ് രണ്ടുപേര്‍ പത്തനംതിട്ട സ്വദേശികളാണ്. ഇവര്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ സ്വീകരിച്ചവരാണ്. ഇവരില്‍ ഒരാള്‍ കൊച്ചിയിലും മറ്റൊരാള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചാണ് മരണം സംഭവിച്ചത്.
എറണാകുളം ജില്ലയില്‍ ഇതുവരെ ആറ് ബ്ലാക്ക് ഫംഗസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ ഒരാള്‍ 58 വയസ്സുള്ള നോര്‍ത്ത് പറവൂര്‍ സ്വദേശിയാണ്. ഇദ്ദേഹം കോട്ടയം മെഡിക്കല്‍ കോ ളേജിലും മറ്റൊരാളായ മൂക്കന്നൂര്‍ സ്വദേശി (45) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.