ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ അംഗീകരിച്ച റെംഡെസിവര്‍, ഫാവിഫ്‌ലു മരുന്നുകള്‍ കോവിഡ് രോഗികളെ ഭേദമാക്കുന്നതില്‍ പരാജയപ്പെട്ടെന്നും ആധുനിക മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ ‘കൊലപാതകികള്‍’ ആണെന്നും രാംദേവ് ആക്ഷേപിച്ചിരുന്നു
ന്യൂഡല്‍ഹി: ബാബാ രാംദേവിനെതിരെ നിയമനപടി സ്വീകരിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസി യേഷന്‍. ആധുനിക ശാസ്ത്രീയ വൈദ്യശാസ്ത്ര ത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പ്രസ്താവന നടത്തിതിനാണ് രാംദേവിനെതിരെ ഐഎംഎ നിയമ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. അലോപ്പ തിക്കെതിരെ രാംദേവ് നടത്തിയ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഇയാള്‍ക്കെതിരെ നി യമനടപടി സ്വീകരിക്കണമെന്നും ഐ.എം.എ നേരത്തെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ആ വശ്യപ്പെട്ടിരുന്നു. ആധുനിക ശാസ്ത്രീയ വൈദ്യശാസ്ത്രത്തെ വിമര്‍ശിച്ചു കൊണ്ടുള്ള രാംദേവിന്റെ വീഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ഐഎംഎ രാംദേവിനെതിരെ മെഡിക്കല്‍ അസോസിയേഷന്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
അലോപ്പതി വിവേകശൂന്യമായ ശാസ്ത്രം ആണെന്നായിരുന്നു രാംദേവിന്റെ പ്രസ്താവന. ഡ്രഗ് കണ്‍ ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അംഗീകരിച്ച റെംഡെസിവര്‍, ഫാവിഫ്‌ലു ഉള്‍പ്പെടെയുള്ള മരുന്നുകള്‍ കോവിഡ് രോഗികളെ ഭേദമാക്കുന്നതില്‍ പരാജയപ്പെട്ടെന്നും ആധുനിക മെഡിക്കല്‍ പ്രാക്ടീഷണര്‍ മാര്‍ ‘കൊലപാതകികള്‍’ ആണെന്നും രാംദേവ് ആക്ഷേപിച്ചിരുന്നു.
രാംദേവിന്റെ പ്രസ്താവന വിദ്വേഷ പ്രസംഗമായി കണക്കാക്കി അദ്ദേഹത്തിനെതിരെ നടപടി വേണ മെന്നായിരുന്നു ഐഎംഎ പ്രസ്താവനയില്‍ അറിയിച്ചത്. അതിനൊപ്പം രാംദേവ് പൊതുക്ഷ മാപ ണം നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. രാംദേവിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി തയ്യാറാവണമെന്നും അല്ലെങ്കില്‍ ആധുനിക ശാസ്ത്രീയ വൈദ്യശാസ്ത്രത്തിനെതിരെ അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ ആരോഗ്യമന്ത്രിയും അംഗീകരിക്കുന്നുവെന്ന് കരുതേണ്ടി വരുമെ ന്നും ഐ.എം.എ വ്യക്തമാക്കിയിരുന്നു.
ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ രാംദേവ് ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ പരാമര്‍ശം നടത്തിയിരുന്നെന്നും എന്നാല്‍ ആരോ ഗ്യപ്രശ്നങ്ങളുണ്ടാവുമ്പോള്‍ രാംദേവും അദ്ദേഹത്തിന്റെ സഹായിയും ആധുനിക വൈദ്യശാസ്ത്രത്തിന്റെ സഹായം തേടാറുണ്ടെന്നും സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തന്റെ വ്യാജമരുന്നുകള്‍ വില്‍പന നടത്താനാണ് രാംദേവ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും ഐ.എം.എ ആരോപിച്ചു.
ഐഎംഎയ്ക്ക് പുറമെ എയിംസ്,സഫ്ദര്‍ജംഗ് ഹോസ്പിറ്റില്‍ എന്നിവിടങ്ങളിലെ റെസിഡന്റ് ഡോക്ടേ ഴ്‌സ് അസോസിയേഷനുകള്‍ ഉള്‍പ്പെടെ വിവിധ സംഘടനകളും രാംദേവിനെതിരെ നടപടി ആവ ശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. കോവിഡ് ചികിത്സ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്ന രാംദേവിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ആരോഗ്യമ ന്ത്രി ഡോ.ഹര്‍ഷ് വര്‍ധനോട് ഇവര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.