ലീഗ് അല്ല വകുപ്പ് തീരുമാനിക്കുന്നതെന്നും മുസ്ലീം ലീഗിനല്ല മുസ്ലീം ജനങ്ങളുടെ അട്ടിപ്പേറവ കാശ മെന്ന് മുഖ്യമന്ത്രിയുടെ പരിഹസം. എന്നാല്‍ ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്ത തീരു മാനം ഒരു പ്രത്യേക വിഭാഗത്തെ അപമാനിക്കുന്ന നടപടിയാണെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു
തിരുവനന്തപും: ന്യൂനപക്ഷക്ഷേമ വകുപ്പ് ഏറ്റെടുത്തതിനെ ചൊല്ലി ഉയരുന്ന വിവാദങ്ങള്‍ക്ക് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടു ത്തതിനെ എല്ലാവരും സ്വാഗതം ചെയ്തതയാണ് കണ്ടതെന്നും ഏതെങ്കിലും കൂട്ടര്‍ക്ക് ആശങ്ക യുള്ളതായി തോന്നുന്നില്ലെന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. മുസ്ലീം ലീഗടക്കം ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ടെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, ലീഗ് അല്ല വകുപ്പ് തീരുമാനിക്കുന്നതെന്നും മുസ്ലീംലീഗിനല്ല മുസ്ലീം ജനങ്ങളുടെ അട്ടിപ്പേറവകാശ മെന്നും പിണറായി പരിഹസിച്ചു.
ഇത് പൊതുവിലുള്ള ഒരു ആലോചനയുടെ ഭാഗമായിട്ട് എടുത്ത തീരുമാനമാണ്. നേരത്തെ കെ ടി ജലീല്‍ നല്ല നിലയിലായിരുന്നു വകുപ്പ് കൈകാര്യം ചെയ്തത്. മുസ്ലീം ജനവിഭാഗം ന്യൂനപക്ഷമാണ്. ആ മുസ്ലീം ജനവിഭാഗത്തിന് എന്നിലും ഈ സര്‍ക്കാരിലും വിശ്വാസമുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. ന്യൂനപക്ഷക്ഷേമവും പ്രവാസികാര്യവും മെച്ചപ്പെട്ട നിലയില്‍ കൈകാര്യം ചെയ്യുന്നതാണ് എന്ന ചിന്തയിലാണ് മുഖ്യമന്ത്രി തന്നെ ആ വകുപ്പ് ഏറ്റെടുക്കാമെന്ന് തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്ത തീരുമാനം ഒരു പ്രത്യേക വിഭാഗ ത്തെ അപമാനിക്കുന്ന നടപടിയാണെന്ന് മുസ്ലീം ലീഗ്് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒരു മന്ത്രിക്ക് നല്‍കിയ വകുപ്പ് തിരിച്ചെടുക്കുന്നത് ശരിയായ നടപടിയല്ല. ഇത് ഒരു സമുദായത്തെ അപമാനിക്കുന്നതിന് തുല്യമാണ്. ഏത് വകുപ്പ് കൊടുക്കുന്നു എന്നതല്ല. കൊടുത്തിട്ട് തിരിച്ചെടു ക്കുന്നതാണ് അപമാനിക്കലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.