സിംഗപ്പൂരിലെ കോവിഡ് വകഭേദത്തെ സംബന്ധിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രസ്താവന നടത്തിയതാണ് വിദേശകാര്യമന്ത്രിയെ ചൊടിപ്പിച്ചത്
ന്യൂഡല്‍ഹി: ഇന്ത്യക്കായി കെജ്‌രിവാള്‍ സംസാരിക്കേണ്ടെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. സിംഗപ്പൂരിലെ കോവിഡ് വകഭേദത്തെ സംബന്ധിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രസ്താവന നടത്തിയതാണ് വിദേശകാര്യമന്ത്രിയെ ചൊടിപ്പിച്ചത്.
സിംഗപ്പൂരില്‍ കണ്ടെത്തിയ കോവിഡ് വകഭേദം കുട്ടികളെ ഗുരുതരമായി ബാധിച്ചേക്കാമെന്നും ഈ സാഹചര്യത്തില്‍ വിമാനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്ത ണമെന്നുമായിരുന്നു കെജ്‌രിവാളിന്റെ പ്രസ്താവന. സിംഗപ്പൂരില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകദേഭത്തെ കെജ്‌രി വാള്‍ സിംഗപ്പൂര്‍ വകഭേദമെന്ന് വിളിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ വി ളിച്ചുവരുത്തി സിംഗപ്പൂര്‍ പ്രതിഷേധമറിയിച്ചിരുന്നു.
എന്നാല്‍ ഇന്ത്യക്കായി കെജ്‌രിവാള്‍ സംസാരിക്കേണ്ടെന്നും ഇന്ത്യയും സിംഗപ്പൂരും ഒന്നിച്ചാണ് പോ രാടുന്നതെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി. സിംഗപ്പൂര്‍ ഇന്ത്യക്ക് ആവശ്യമായ ഓക്‌സിജന്‍ വി തരണം ചെയ്തിട്ടുണ്ട്. കോവിഡിന്റെ പുതിയ വകഭേദം കുട്ടികളെ ഗുരുതരമായി ബാധിച്ചേക്കാമെ ന്നും അദ്ദേഹം പറഞ്ഞു.










