സത്യപ്രതിജ്ഞാ ചടങ്ങ് മാറ്റിവെക്കില്ലെന്നും പരമാവധി ആളുകളെ കുറച്ചാണ് പരിപാടി സംഘടി പ്പിക്കക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് വ്യാപനം കണക്കിലെടുത്ത് സര്‍ക്കാ രിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഓണ്‍ലൈന്‍ ആയി നടത്തണമെന്ന ഐഎംഎയുടെ നിര്‍ദേശം അംഗീകരിച്ചില്ല
തിരുവനന്തപുരം : മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് മാറ്റിവെക്കില്ലെന്ന് മുഖ്യമന്ത്രി പിണറാ യി വിജയന്‍. ഇന്നത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പരമാവധി ആളുകളെ കുറച്ചാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങ് ആ നിലയ്ക്ക് തന്നെ നടത്തുമെന്നും കൂടുതല്‍ വിവരങ്ങള്‍ സത്യപ്രതിജ്ഞക്ക് മുമ്പായി അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യകമാക്കി.
കോവിഡ് വ്യാപനം കണക്കിലെടുത്ത് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഓണ്‍ലൈന്‍ ആയി നടത്തണമെന്ന ഐഎംഎയുടെ നിര്‍ദേശത്തോടെ പത്ര സമ്മേളനത്തില്‍ പ്രതികരിക്കുകയായി രുന്നു മുഖ്യമന്ത്രി. തിരുവനന്തപുരം ഉള്‍പ്പെടെ ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹ ചര്യത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങ് വിര്‍ച്ച്വലായി നടത്തണമെന്ന് ഐഎംഎ ആവശ്യപ്പെട്ടിരുന്നു. ഈ മാസം 20ന് സെന്‍ട്രല്‍ സ്റ്റേഡിയത്തി ലാണ് ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്.
ആള്‍ക്കൂട്ടമില്ലാതെ വിര്‍ച്വല്‍ പ്ലാറ്റ്ഫോമിലേക്ക് ചടങ്ങ് മാറ്റുന്നത് പ്രതിരോധത്തിന്റെ വലിയൊരു സന്ദേശം കൂടി ജനങ്ങള്‍ക്ക് നല്‍കും. തെരഞ്ഞെ ടുപ്പ് കാലത്ത് സാമൂഹിക അകലം പാലിക്കാതെ യും മാസ്‌കുകള്‍ കൃത്യമായി ഉപയോഗിക്കാതെയുമൊക്കെ പ്രചാരണങ്ങളില്‍ ഏര്‍പ്പെട്ടതാണ് കോ വിഡ് രണ്ടാം തരംഗത്തിന്റെ പല കാരണങ്ങളിലൊന്ന് എന്ന് വ്യാപകമായി കേരളം ചര്‍ച്ച ചെയ്തതാ ണെന്നും ഐഎംഎ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ വലിയ ചടങ്ങ് നടത്തുന്നതിനെ വിമര്‍ശിച്ച് പലരും രംഗത്തെത്തിയിരുന്നു.











