കെപിഎംഎസ് സംസ്ഥാന നിര്‍വാഹക സമിതി അംഗവും പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് കരുമല്ലൂര്‍ ബ്ലോക്ക് നിര്‍വ്വാഹക സമിതി അംഗവുമായ എംകെ ഷാജിയെ ആണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്
കുന്നുകര : പ്രവാചക നിന്ദ ആരോപിച്ചു ദലിത് സമുദായ നേതാവിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. കെപിഎംഎസ് സംസ്ഥാന നിര്‍വാഹക സമിതി അംഗവും പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് കരുമല്ലൂര്‍ ബ്ലോക്ക് നിര്‍വ്വാഹക സമിതി അംഗവുമായ എംകെ ഷാജിയെ ആണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.
പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതോടെ വിവാദമാവുകയായിരുന്നു. ഇത് പ്രവര്‍ത്തകര്‍ ക്കിടയില്‍ ശക്തമായ പ്രതിഷേധത്തിനിടയാക്കി. മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിസിസി നേതൃത്വവുമായി ബന്ധപ്പെട്ട് അടിയന്തിര നടപടി ആവശ്യപ്പെടുകയയായിരുന്നു. എന്നാല്‍ ഷാജി അതിനകം മാപ്പപേക്ഷുമായി രംഗത്തെത്തിയെങ്കിലും നടപടിയെടുക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് പ്രവര്‍ത്തകര്‍.
സമൂഹ മാധ്യമം വഴി കോണ്‍ഗ്രസ് പാര്‍ട്ടിക്കും നേതാക്കള്‍ക്കും പൊതുസമൂഹത്തിനും അവമതി പ്പുണ്ടാക്കിയ തരത്തില്‍ പ്രവര്‍ത്തിച്ചത് ബോധ്യപ്പെട്ടതിനാലാണ് നടപടിയെന്ന് ഡിസിസി പ്രസിഡ ണ്ട് ടിജെ വിനോദ് അറിയിച്ചു. ഷിജു നേരത്തെ കുന്നുകര ഗ്രാമപഞ്ചായത്ത് അംഗം, വൈസ് പ്രസി ഡണ്ട് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.