സര്‍ക്കാര്‍ ആശുപത്രികളിലെ എണ്‍പതു ശതമാനം ഐ സി യു കിടക്കകളും കോവിഡ് രോഗികളാല്‍ നിറഞ്ഞതോടെ സംസ്ഥാനത്തെ ചികിത്സാ സൗകര്യങ്ങള്‍ തികയില്ലെന്ന ആശങ്ക. ഇതേ തുടര്‍ന്ന് കേരളം റെയില്‍വേ കോച്ചുകള്‍ തേടുന്നത്
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ എണ്‍പതു ശതമാനം ഐ സി യു കിടക്കകളും കോവിഡ് രോഗികളാല്‍ നിറഞ്ഞതോടെ സംസ്ഥാനത്തെ ചികിത്സാ സൗകര്യങ്ങള്‍ തി കയില്ലെന്ന ആശങ്ക. ഇതേ തുടര്‍ന്ന് കേരളം റെയില്‍വേ കോച്ചുകള്‍ തേടുന്നത്. കോവിഡ് രോഗിക ളെ മാറ്റിപ്പാര്‍പ്പിക്കാനും ചികിത്സ നല്‍കുന്നതിനുമായി നിലവിലുള്ള സൗകര്യങ്ങള്‍ തികയാതെ വന്നേക്കും എന്ന ആശങ്കയെ തുടര്‍ന്നാ ണ് ഇത്. നാലായിരം ഐസൊലേഷന്‍ കോച്ചുകളാണ് റെയില്‍വേ തയ്യാറായിരിക്കുന്നത്. 64,000 കിടക്കകള്‍ ഇത്തരത്തില്‍ ലഭിക്കുന്നു. ഇതില്‍ നിന്ന് കേരളത്തിലേക്ക് എത്തിക്കാനാണ് ശ്രമം. ഇതിനായി റെയില്‍വേയുമായി ചര്‍ച്ച ആരംഭിച്ചു.
അതേസമയം നിലവില്‍ വെന്റിലേറ്റര്‍ സൗകര്യമുള്ള 1199 ഐസിയു കിടക്കകളില്‍ 238 എണ്ണം മാത്ര മാണ് വ്യാഴാഴ്ച വൈകുന്നേരം അവശേഷിക്കുന്നത്. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഐസിയു കിടക്കകള്‍ നിറഞ്ഞു. സര്‍ക്കാര്‍,സ്വകാര്യ ആശു പത്രി കളി ലായി 2033 കോവിഡ് രോഗികളാണ് ഐ സി യുവില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ തന്നെ 818 പേരാണ് വെന്റിലേറ്ററില്‍ കഴിയുന്നത്.
രോഗവ്യാപനം അതീവഗുരുതരമായ എറണാകുളത്ത് വെന്റിലേറ്റര്‍ സൗകര്യമൊന്നും അവശേഷി ക്കുന്നില്ലെന്നാണ് ദുരന്തനിവാരണ അതോറിറ്റി യുടെ കണക്കുകള്‍. ഓക്‌സിജന്‍ സൗകര്യമുള്ള കിടക്കകള്‍ക്കും ക്ഷാമം നേരിടുന്നുണ്ട്. തിരുവനന്തപുരത്ത് ഓക്‌സിജന്‍ സൗകര്യമുള്ള കിടക്കകള്‍ ഒഴിവില്ല. കോട്ടയം, ഇടുക്കി, മലപ്പുറം, പാലക്കാട് ജില്ലകളില്‍ പത്തില്‍ താഴെ വെന്റിലേറ്ററുകള്‍ മാത്രമേയുള്ളൂ.
സ്വകാര്യ ആശുപത്രികളിലും സ്ഥിതി പരിതാപകരമാണ്. സ്വകാര്യ ആശുപത്രികളില്‍ കോവിഡ് രോഗികള്‍ക്കായി നീക്കി വെച്ചിട്ടുള്ള വെന്റിലേറ്റര്‍ സൗകര്യമുള്ള ഐ സി യു കിടക്കകളില്‍ 269 എണ്ണവും 436 വെന്റിലേറ്ററുകളില്‍ 77 എണ്ണവും മാത്രമാണ് ശേഷിക്കുന്നത്. ഓക്‌സിജന്‍ സൗകര്യമുള്ള 2843 കിടക്കകള്‍ ഉള്ളതില്‍ 528 എണ്ണമേ ബാക്കിയുള്ളൂ.
നിലവില്‍ കോവിഡ് രോഗികളെ താമസിപ്പിക്കുന്നതിനും മറ്റും ഹോസ്റ്റലുകളും ലോഡ്ജുകളും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം. കെടിഡിസിയുടെ ഹോട്ടലുകളും ഇതിനായി ഏറ്റെടുക്കും.