രാജ്ഭവനില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടന്ന ലളിതമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. രണ്ട് വനിതകള്‍ ഉള്‍പ്പെടെ 34 അംഗങ്ങളാണ് മന്ത്രിസഭയിലുള്ളത്. 15 പുതുമുഖങ്ങളുണ്ട്. സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന്‍ മന്ത്രിസഭയില്‍ ഇടം നേടിയിട്ടില്ല
ചെന്നൈ: തമിഴ്നാട്ടില്‍ എം.കെ സ്റ്റാലിന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു. രാജ്ഭവനില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടന്ന ലളിതമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. രണ്ട് വനിതകള്‍ ഉള്‍ പ്പെടെ 34 അംഗങ്ങളാണ് മന്ത്രിസഭയിലുള്ളത്. 15 പുതുമുഖങ്ങളുണ്ട്. സ്റ്റാലിന്റെ മകന്‍ ഉദയ നിധി സ്റ്റാലിന്‍ മന്ത്രിസഭയില്‍ ഇടം നേടിയിട്ടില്ല. കമല്‍ഹാസന്‍, ശരത്കുമാര്‍, പി ചിദംബരം തുടങ്ങിയ വര്‍ ചടങ്ങിനെത്തി.
പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം അണ്ണാഡിഎംകെയെ ഭരണത്തില്‍ നിന്നും തൂത്തെറിഞ്ഞാണ് ദ്രാവി ഡ രാഷ്ട്രീയത്തില്‍ ഡിഎംകെ അധികാരം പിടിച്ചത്.234 സീറ്റില്‍ 159 സീറ്റുകള്‍ നേടിയാണ് ഡിഎം കെ സഖ്യം ഭരണം നേടിയത്. എഐഎഡിഎംകെ 66 സീറ്റുകളും സഖ്യകക്ഷികളായ ബിജെപി യും പിഎംകെയും യഥാക്രമം നാല്, അഞ്ച് സീറ്റുകള്‍ നേടി. ഡിഎംകെ 13 വര്‍ഷത്തിന് ശേഷം ഭരണം പിടിച്ച 1989 ലാണ് സ്റ്റാലിന്‍ ആദ്യമായി നിയമസഭയില്‍ എത്തുന്നത്. എന്നാല്‍ മന്ത്രിസ്ഥാനമൊന്നും ലഭിച്ചില്ല. വീണ്ടും 1996ല്‍ ഡിഎംകെ ഭരണത്തിലെത്തിയപ്പോഴും എംഎല്‍എ ആയിത്ത ന്നെ തുടര്‍ ന്നു. പിന്നീട് ചെന്നൈ മേയര്‍ സ്ഥാനം ലഭിച്ചപ്പോള്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളാണ് സ്റ്റാലി നെ കൂടുതല്‍ ജനശ്രദ്ധയിലേക്ക് എത്തിക്കുന്നത്.
മുഖ്യമന്ത്രിയായി സ്റ്റാലിന്‍ പബ്ലിക്, ജനറല്‍ അഡ്മിനിസ്ട്രേഷന്‍, അഖിലേന്ത്യാ സേവനങ്ങള്‍, ജില്ലാ റവന്യൂ, പ്രത്യേക പ്രോഗ്രാം നടപ്പാക്കല്‍, ഭിന്നശേഷിക്കാരുടെ ക്ഷേമം ഉള്‍പ്പെടെ ആഭ്യന്തര വകുപ്പുകളും കൈകാര്യം ചെയ്യും.