കോവിഡ് പ്രതിരോധത്തിനായുള്ള കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഡിജിപി പുതിയ സര്‍ക്കുലര്‍ ഇറക്കിയത്.
തിരുവനന്തപുരം : മാസ്‌ക്ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ ബലപ്രയോഗമോ മോശം പെരുമാറ്റമോ പാടില്ലെന്ന് ഡിജിപിയുടെ കര്‍ശന നിര്‍ദേശം. ഇത്തരക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതോടൊപ്പം ബോധവത്ക്കരണവും മതിയെന്ന് ഡിജിപി സര്‍ക്കുലറില്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഭക്ഷണ സാധനങ്ങള്‍, പല വ്യജ്ഞനങ്ങള്‍, പഴ വര്‍ഗങ്ങള്‍ വില്‍ക്കുന്ന കടകള്‍ അടപ്പിക്കരുത്. തിരിച്ചറിയല്‍ കാര്‍ഡുമായി സഞ്ചരിക്കുന്ന മാധ്യമപ്രവര്‍ത്തകരെ തടയരുതെന്നും ഡിജിപി വ്യക്തമാക്കി. കോവിഡ് പ്രതിരോധത്തിനായുള്ള കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഡിജിപി പുതിയ സര്‍ക്കുലര്‍ ഇറക്കിയത്.
ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഞായറാഴ്ച വരെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാന സ്ഥലങ്ങളിലെല്ലാം വാഹനങ്ങള്‍ തട ഞ്ഞുനിര്‍ത്തി പൊലീസ് പരിശോധന നടത്തുന്നുണ്ട്. ബസിനുള്ളിലെ യാത്രക്കാരെയും പരിശോധിക്കുന്നുണ്ട്. അവശ്യസാധനങ്ങള്‍ വില്‍ ക്കുന്ന കടകള്‍ മാത്രമാണ് തുറക്കുന്നത്.