തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മന്ത്രി കെ ആര്‍ ഗൗരിയമ്മയുടെ ആരോഗ്യനില വീണ്ടും അതീവ ഗുരുതരം. മുറിയില്‍ നിന്നും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
Also read: അബ്ദുൽ റഹീമിന്റെ കേസ് റിയാദ് കോടതി ഇന്ന് പരിഗണിക്കും; മോചന ഉത്തരവ് പ്രതീക്ഷിച്ച് കുടുംബം.
കഴിഞ്ഞ മാസം പനിയും ശ്വാസതടസവും മൂലമാണ് ഗൗരിയമ്മയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അവരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതിനാല്‍ മുറിയിലേക്ക് മാറ്റിയിരുന്നു. വീണ്ടും സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്നാണ് ഐസിയുവില്‍ പ്രവേശിപ്പിച്ചത്.














