യുഡിഎഫ് വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചത് കച്ചവടക്കണക്കിന്റെ ബലത്തിലാണ്. ബിജെപിക്ക് ഭീമമായി വോട്ട് കുറഞ്ഞത് എങ്ങനെയെന്നും മുഖ്യമന്ത്രി ചോദിച്ചു
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന തരത്തില്‍ യു.ഡി.എഫ് വോട്ടു കച്ച വടം നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഡിഎഫ് വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചത് കച്ചവടക്കണക്കിന്റെ ബലത്തിലാണ്. ബിജെപിക്ക് ഭീമമായി വോട്ട് കുറഞ്ഞത് എങ്ങ നെയെന്നും അദ്ദേഹം ചോദിച്ചു.
10 മണ്ഡലങ്ങളില്‍ യുഡിഎഫ് ജയിച്ചത് ബിജെപി വോട്ടിലെന്നും ബിജെപിക്ക് 4.28 ലക്ഷം വോട്ട് കുറഞ്ഞപ്പോള്‍ യുഡിഎഫിന് 4 ലക്ഷം വോട്ട് കൂടിയെന്നും അദ്ദേഹം വ്യക്തമാക്കി.കുണ്ടറ, തൃപ്പൂ ണിത്തുറ, ചാലക്കുടി, കോവളം, കടുത്തുരുത്തി, പാലാ, കുറ്റ്യാടി, കൊയിലാണ്ടി തുടങ്ങിയ മണ്ഡല ങ്ങളിലെ വോട്ടുകണക്ക് എടുത്തുപറഞ്ഞാണ് മുഖ്യമന്ത്രിയുടെ ആരോപണം.
90 മണ്ഡലങ്ങളില്‍ ബിജെപിക്ക് 2016ല്‍ ലഭിച്ചതിനേക്കാള്‍ വോട്ട് കുറഞ്ഞു. 4,28,500 വോട്ടിന്റെ കുറ വാണ് ഉണ്ടായത്. പുതിയ വോട്ടര്‍മാരിലെ വര്‍ദ്ധനയുടെ ഗുണം ബിജെപിക്ക് മാത്രം എന്തുകൊണ്ട് ലഭിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു.
പാലായില്‍ ജോസ് കെ. മാണി തോറ്റത് ബിജെപി വോട്ട് മറിച്ചതിനാലെന്ന് മുഖ്യമന്ത്രി ആരോപിച്ചു. നേമത്ത് ബിജെപിക്ക് പതിനയ്യായിരത്തോളം വോട്ടുകുറഞ്ഞു. എല്‍ഡിഎഫിനെ തോല്‍പിക്കാന്‍ ഒരു പാര്‍ട്ടി സ്വന്തം വോട്ട് കച്ചവടം ചെയ്തു.












