ഇ ശ്രീധരനെ 2000ത്തിലേറെ വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലി ന് ഉജ്ജ്വല വിജയം
പാലക്കാട് : ബി.ജെ.പി സ്ഥാനാര്‍ത്ഥി ഇ ശ്രീധരനെ 2000ത്തിലേറെ വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലി ന് ഉജ്ജ്വല വിജയം. വോട്ടെണ്ണല്‍ തുടങ്ങിയത് മുതല്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തിയ ഇ ശ്രീധരനെ ആവസാന റൗണ്ടിലാണ് ഷാഫി പരാജയപ്പെടുത്തി യത്. മണ്ഡലത്തില്‍ ഷാഫിയുടെ ഹാട്രിക് ജയമാണിത്.
ഒരുഘട്ടത്തില്‍ 6000ത്തിന് മുകളില്‍ വരെ ലീഡ് നിലനിര്‍ത്തിയ ഇ. ശ്രീധരന്‍ അവസാന രണ്ട് പ ഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ വേളയിലാണ് പിന്നിലായത്. ശ്രീധരനും ഷാഫിയും നേര്‍ക്കുനേര്‍ പോരാട്ടം നടന്ന മണ്ഡലത്തില്‍ 2016ലേതിന് സമാനമായി ഇത്തവണയും എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഒരുഘട്ടത്തിലും ഇരുമുന്നണികള്‍ക്കും വെല്ലുവിളി ഉയര്‍ത്താന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.പി പ്രമോദിന് സാധിച്ചില്ല. ശ്രീധരന്‍ വോട്ട് വിഹിതം ഉയര്‍ത്തി യതോടെ ഇടതിന്റെ വോട്ടുവിഹിതവും കുറഞ്ഞു.
ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയനായ ഇ. ശ്രീധരന്റെ സ്ഥാനാര്‍ത്ഥിത്വം ബി.ജെ.പി ഏറെ പ്രതീ ക്ഷയോടെയാണ് കണ്ടിരുന്നത്. ഇ. ശ്രീധരനും വലിയ വിജയ പ്രതീക്ഷയിലായിരുന്നു. താന്‍ മുഖ്യ മന്ത്രി സ്ഥാനാര്‍ത്ഥിയാണെന്നു സ്വയം പ്രഖ്യാപിച്ചിരുന്ന ശ്രീധരന്‍ പ്രചാരണത്തിന്റെ ഒരു ഘട്ട ത്തി ല്‍ എം.എല്‍.എ ഓഫീസ് തുറന്നതായുള്ള വാര്‍ത്തകളും വന്നിരുന്നു. ഇ.ശ്രീധരന്‍ അത്രയേറെ ആത്മവിശ്വാസം പുലര്‍ത്തിയ മണ്ഡലമാണ് അവസാന റൗണ്ടില്‍ യു.ഡി.എഫ് പിടിച്ചെടുത്തത്.