മാണി സി കാപ്പനെ അഭിനന്ദിക്കുന്നുവെങ്കിലും, ബിജെപിയുമായുള്ള വോട്ട് കച്ചവടം അവിടെ നടന്നുവെന്നാണ് ജോസിന്റെ ആരോപണം
കോട്ടയം: പാലായിലെ പരാജയത്തിന് കാരണം വോട്ട് കച്ചവടമെന്ന ആരോപണവുമായി ജോസ് കെ മാണി രംഗത്ത്. മാണി സി കാപ്പനെ അഭിനന്ദിക്കുന്നുവെങ്കിലും, ബിജെപിയുമായുള്ള വോട്ട് കച്ചവടം അവിടെ നടന്നുവെന്നാണ് ജോസിന്റെ ആരോപണം. ഏറ്റവുമൊടുവില്‍ ലഭിച്ച കണക്കു കള്‍ സൂചിപ്പിക്കുന്നത് അതാണെന്നാണ് ജോസ് കെ മാണിയുടെ വിശദീകരണം.
പതിനൊന്നായിരത്തില്‍ അധികം വോട്ടുകള്‍ക്കാണ് പാലായില്‍ എന്‍സികെ നേതാവായ മാണി സി കാപ്പന്‍ പാലായില്‍ ജയിച്ചു കയറിയത്. പാലയ്ക്ക് വേണ്ടിയുള്ള പിടിവലികള്‍ക്ക് ഒടുവിലാണ് കാപ്പന്‍ എന്‍.സി.പിയില്‍നിന്നും ഇടതുപക്ഷത്തുനിന്നും മാറി കോണ്‍ഗ്രസിന് ഒപ്പം ചേര്‍ന്നത്. ആ തീരുമാ നം ശരിയായിരുന്നുവെന്നാണ് കാപ്പന്റെ വിജയം തെളിയിക്കുന്നത്.
സ്വന്തം ബൂത്തില്‍ പോലും ജോസ് കെ മാണിക്ക് ദയനീയ പരാജയം നേരിടേണ്ടി വന്നു. സംസ്ഥാന ത്ത് ഇടത് തരംഗം ആഞ്ഞടിച്ചിട്ടും പാലായില്‍ ദയനീയ തോല്‍വിയാണ് ജോസിനെ കാത്തിരു ന്ന ത്. സ്വന്തം വീടിരിക്കുന്ന ബൂത്തില്‍ പോലും ഇദ്ദേഹം പിന്നിലാണ്. എട്ട് വോട്ടിനാണ് ജോസിന്റെ ബൂത്തില്‍ മാണി സി. കാപ്പന്‍ ലീഡ് നേടിയത്.വോട്ടെണ്ണലിന്റെ ആദ്യ റൗണ്ട് മുതല്‍ കാപ്പന്‍ വ്യക്ത മായ മുന്‍തൂക്കം നേടിയിരുന്നു. ഇടത് ശക്തി കേന്ദ്രങ്ങളില്‍ പോലും വന്‍ മുന്നേറ്റമാണ് കാപ്പന്‍ നട ത്തിയത്. പോസ്റ്റല്‍ ബാലറ്റിലും ഒന്നാം റൗണ്ടിലെ വോട്ടെണ്ണലിലും മാത്രമാണ് ജോസ് കെ മാണിക്ക് ലീഡ് നില നിലനിര്‍ത്താനായത്.